KERALA

"ക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥനയെ അവഹേളിച്ചു"; കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ദീപിക മുഖ പ്രസംഗം

യുവ നേതാവിനെ തിരുത്താനോ തള്ളിപ്പറയാണോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ദീപിക ദിനപത്രം. ക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥനയെ കോണ്‍ഗ്രസ് നേതാക്കള്‍ അവഹേളിച്ചുവെന്ന് കാണിച്ച് ദീപിക മുഖപ്രസംഗം എഴുതി. സ്വര്‍ഗസ്ഥനായ പിതാവേ എന്ന് തുടങ്ങുന്ന പ്രാര്‍ഥനയാണ് അവഹേളിച്ചത് എന്ന് ദീപിക പറയുന്നു.

ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍, ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക രാജ്യത്തെ കുറിച്ച് കോണ്‍ഗ്രസ് യുവ നേതാവ് നടത്തിയ ന്യായീകരണത്തെ കുറിച്ചാണ് വിമര്‍ശനം. ആ പ്രാര്‍ഥനയില്‍ അങ്ങയുടെ രാജ്യം വരണമേ എന്നത് ക്രിസ്തുരാജ്യം വരണം എന്നല്ല. എന്നാല്‍ അതിനെ വക്രീകരിച്ച് ജമാഅത്തെ ഇസ്ലാമിയുടെ മത രാജ്യവുമായി കൂട്ടിക്കെട്ടാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമം നടത്തുന്നുവെന്ന് ദീപിക വിമര്‍ശിക്കുന്നു.

യുവ നേതാവിനെ തിരുത്താനോ തള്ളിപ്പറയാണോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥനയിലെ ദൈവരാജ്യം ഭൂമിയിലെ രാജ്യമല്ല.

ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ ഭരണകൂടങ്ങള്‍ മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യമില്ലാത്ത മത രാജ്യങ്ങളെയും, സംസ്‌കൃതിയാണ് എന്ന ഉറക്ക പ്രഖ്യാപിച്ചിട്ട് ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ആക്രമിക്കുന്നവര്‍ക്കെതിരെ ഒരക്ഷരം പോലും ഉരിയാടാത്ത ആര്‍എസ്എസിന്റെ മത രാഷ്ട്രവും അല്ല ക്രൈസ്തവന്റെ പ്രാര്‍ഥനയില്‍ ഉള്ളത്.

മതേതരത്വം അങ്ങേയറ്റം പ്രതിസന്ധിയിലായ കാലത്ത് ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിനെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസിന്റെ യുവനേതാവ് ക്രൈസ്തവരുടെ പ്രാര്‍ത്ഥനയെ അവഹേളിച്ചത് എന്നത് ഏറെ ഗൗരവതരമാണെന്നുംദീപിക മുഖപ്രസംഗം പറയുന്നു.

SCROLL FOR NEXT