Source: Social Media
KERALA

കൊച്ചി മേയർ പദവിയിലേക്ക് തഴഞ്ഞതോടെ നിയമസഭാ സീറ്റ് ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ്; തൃക്കാക്കര സീറ്റിൽ അവകാശവാദം; വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഉമാ തോമസ്

തൃക്കാക്കര സീറ്റിൽ അവകാശവാദം ഉന്നയിച്ച് നേതൃത്വത്തെ സമീപിച്ചു...

Author : അഹല്യ മണി

കൊച്ചി: മേയർ പദവിയിലേക്ക് തഴഞ്ഞതോടെ നിയമസഭാ സീറ്റ് ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ്. തൃക്കാക്കര സീറ്റിൽ അവകാശവാദം ഉന്നയിച്ച് നേതൃത്വത്തെ സമീപിച്ചു. അതേസമയം, സീറ്റ് വിട്ട് കൊടുക്കാൻ ഉമാ തോമസ് തയ്യാറാകില്ല. വീണ്ടും മത്സരിക്കാനാണ് ഉമാ തോമസിന്റെ തീരുമാനം.

ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃ ക്യാമ്പിൽ ദീപ്തി മേരി വർഗീസ് വിമർശനം ഉയർത്തിയിരുന്നു. കെപിസിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്. മേയർ പദവി നൽകാതെ തഴഞ്ഞതിലും ദീപ്തി വിമർശനം ഉയർത്തി. തെരഞ്ഞെടുത്ത രീതിയെ ആണ് വിമർശിക്കുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസ് സെൻട്രൽ കേരള സോണൽ മീറ്റിങ്ങിലായിരുന്നു വിമർശനം.

കൊച്ചി നഗരസഭയിലെ മേയര്‍ സ്ഥാനത്തിനായുള്ള യുദ്ധത്തില്‍ ഒടുവിൽ ദീപ്തി മേരി വർഗീസിനെ നേതൃത്വം വെട്ടുകയായിരുന്നു. വി.കെ. മിനിമോള്‍ ആദ്യ ടേമിലും രണ്ടാം ടേമില്‍ ഷൈനി മാത്യുവും മേയറാകുമെന്ന് തീരുമാനിക്കുകയായിരുന്നു. ദീപക് ജോയിയെ ഡെപ്യൂട്ടി മേയറായും തീരുമാനിച്ചു.

SCROLL FOR NEXT