സ്വർണക്കൊള്ള കേസ് പോലെ പ്രാധാന്യത്തോടെ പുനർജനി കേസും അന്വേഷിക്കണം, പേടിച്ചുപോയെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തിൽ തന്നെ ഭയം: മന്ത്രി വി. ശിവൻകുട്ടി

ചില മാധ്യമങ്ങൾ ബോധപൂർവം പ്രതിപക്ഷ നേതാവിനെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതായും മന്ത്രിയുടെ വിമർശനം
സ്വർണക്കൊള്ള കേസ് പോലെ പ്രാധാന്യത്തോടെ പുനർജനി കേസും അന്വേഷിക്കണം, പേടിച്ചുപോയെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തിൽ തന്നെ ഭയം: മന്ത്രി വി. ശിവൻകുട്ടി
Source: Social Media
Published on
Updated on

എറണാകുളം: സ്വർണക്കൊള്ള കേസ് പോലെ പ്രാധാന്യത്തോടെ അന്വേഷിക്കേണ്ട കേസാണ് പുനർജനി കേസെന്ന് മന്ത്രി വി. ശിവൻകുട്ടി. പേടിച്ചുപോയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണത്തിൽ തന്നെ ഭയമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ന്യൂസ് മലയാളം ലീഡേഴ്സ് മോർണിങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാമെന്ന് കരുതരുത്. കണ്ണടച്ച് ഒന്നും നടന്നില്ലെന്ന് പറയുന്നതിൽ കാര്യമില്ല. ചില മാധ്യമങ്ങൾ ബോധപൂർവം പ്രതിപക്ഷ നേതാവിനെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതായും വിമർശനം.

സ്വർണക്കൊള്ള കേസ് പോലെ പ്രാധാന്യത്തോടെ പുനർജനി കേസും അന്വേഷിക്കണം, പേടിച്ചുപോയെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തിൽ തന്നെ ഭയം: മന്ത്രി വി. ശിവൻകുട്ടി
"ഞാനായിരുന്നു മേയർ സ്ഥാനാർഥി, തെരഞ്ഞെടുപ്പിൽ നിൽക്കാൻ വിസമ്മതിച്ചപ്പോൾ ബിജെപി നേതൃത്വം വാഗ്ദാനം നൽകി"; തുറന്നുപറഞ്ഞ് ആർ. ശ്രീലേഖ

വിദ്യാഭ്യാസ വകുപ്പിന് എതിരായ സിറോ മലബാർ സഭയുടെ വിമർശനങ്ങളെ മന്ത്രി. വി ശിവൻകുട്ടി തള്ളി. നിരന്തര വിമർശനങ്ങൾ സഭയുടെ രാഷ്ട്രീയം കൊണ്ടാകാം എന്ന് മന്ത്രി പ്രതികരിച്ചു. ഭിന്നശേഷി തസ്തിക നിയമന വിവാദത്തിൽ സിറോ മലബാർ സഭയെ മന്ത്രി വീണ്ടും ചർച്ചയ്ക്ക് വിളിച്ചു.

ബിജെപി നേതൃത്വത്തിനെതിരായ ആർ. ശ്രീലേഖയുടെ പരസ്യപ്രതികരണത്തിൽ ജനങ്ങൾക്ക് ഉദ്യോഗസ്ഥരോടുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ ആർ ശ്രീലേഖയുടെ സ്ഥാനാർഥിത്വം കാരണമായെന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് വിധിയിൽ ഭയന്നിട്ടില്ലെന്നും പുറകോട്ടു പോയിട്ടില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com