KERALA

ഡല്‍ഹി സ്‌ഫോടനം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന

സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലും പ്രദേശങ്ങളിലുമടക്കം തെരച്ചില്‍ പരിശോധന നടത്തും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം നടന്നതിന് പിന്നാലെ കേരളത്തിലും അതീവ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ആരാധനാലയങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധനയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടക്കം പൊലീസ് പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡും ഡോഗ്‌സ് സ്‌ക്വാഡും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുമെന്നാണ് വിവരം.

പൊലീസ് യാത്രക്കാരുടെ ബാഗുകള്‍ അടക്കം തുറന്നാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലും പ്രദേശങ്ങളിലുമടക്കം ഒരേസമയം തെരച്ചില്‍ നടക്കും.

ചെങ്കോട്ടയ്ക്കടുത്തുള്ള മെട്രോ സ്റ്റേഷന് സമീപമാണ് വന്‍ സ്‌ഫോടനം നടന്നത്. മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 24 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT