KERALA

സ്വർണ കൊള്ള; പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകി ദേവസ്വം ബോർഡ്

ദേവസ്വം ബോർഡ് കമ്മീഷണർ ബി. സുനിൽകുമാർ ആണ് പരാതി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകി ദേവസ്വം ബോർഡ്. പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ദേവസ്വം ബോർഡ് കമ്മീഷണർ ബി. സുനിൽകുമാർ ആണ് പരാതി നൽകിയത്. സ്വർണ തട്ടിപ്പിൽ അന്വേഷണം വേണമെന്നാണ് ദേവസ്വം ബോർഡിൻ്റെ പരാതിയിൽ പറയുന്ന പ്രധാന ആവശ്യം.

സ്വർണം മോഷണത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് പരാതി നൽകിയത്.

ശബരിമലയിലെ സ്വർണപ്പാളിയില്‍ നിന്ന് 475 ഗ്രാമോളം നഷ്ടമായെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതിയടക്കം നിർദേശം നൽകിയിരുന്നു. ശബരിമലയിൽ തിരിമറി നടന്നുവെന്നത് വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.

SCROLL FOR NEXT