KERALA

"പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർഥിയാക്കിയാൽ ഞാനും മത്സരിക്കും"; നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി

സമൂഹ മാധ്യമത്തിലൂടെയാണ് നിഖിൽ പൈലിയുടെ ഈ വെല്ലുവിളി.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: കോൺ​ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനിൽ വേണ്ടി വന്നാൽ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. സമൂഹ മാധ്യമത്തിലൂടെയാണ് നിഖിൽ പൈലിയുടെ ഈ വെല്ലുവിളി.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനിൽ പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർഥി ആക്കിയാൽ ഞാനും മത്സരിക്കും. വാർഡിൽ തോറ്റ ആളുകളെ ഇറക്കി സിപിഐഎം മായി അഡ്‌ജസ്റ്റ്‌മെൻ്റ് രാഷ്ട്രീയം കളിക്കാൻ നിന്നാൽ കഴിഞ്ഞ തവണത്തെ റിസൾട്ട് തന്നെ ഉണ്ടാകും.

SCROLL FOR NEXT