Source: News Malayalam 24x7
KERALA

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം; മത്സരിക്കേണ്ടതില്ലെന്ന് ബെന്നി ബെഹന്നാൻ, നിബന്ധന ഇല്ലെന്ന് അടൂർ പ്രകാശ്

തീരുമാനം എടുക്കേടത്ത് എഐസിസി എന്നും അടൂർ പ്രകാശ് പറഞ്ഞു...

Author : അഹല്യ മണി

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ബെന്നി ബെഹന്നാൻ എംപി. എന്നാൽ എംപിമാർ മത്സരിക്കരുതെന്ന നിബന്ധന ഇല്ലെന്ന് യുഡിഎഫ് അധ്യക്ഷൻ അടൂർ പ്രകാശ് ന്യൂസ് മലയാളത്തോട് പറഞ്ഞു. തീരുമാനം എടുക്കേടത്ത് എഐസിസി എന്നും അടൂർ പ്രകാശ് പറഞ്ഞു.

എംപിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ബെന്നി ബെഹന്നാൻ്റെ പ്രതികരണം. താൻ മത്സരിക്കാൻ ഇല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ എംപിമാർ മത്സരിക്കേണ്ടതില്ല എന്നാണ് അഭിപ്രായം. യുഡിഎഫിനു മിന്നും ജയം ഉണ്ടാകുമെന്നും ബെന്നി ബെഹന്നാൻ പ്രതികരിച്ചു.

അതേസമയം, എംപി മത്സരിക്കരുത് എന്ന് നിബന്ധന ഇല്ലെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. തീരുമാനം എടുക്കേണ്ടത് എഐസിസിയാണ്. വലിയ മുന്നേറ്റം യുഡിഎഫിനു ഉണ്ടാകുമെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.

SCROLL FOR NEXT