KERALA

കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് മർദനം; അക്രമിക്കായി അന്വേഷണം ഊർജിതമാക്കി റെയിൽവേ പൊലീസ്

എന്തിനാണ് ഭിന്നശേഷിക്കാരുടെ കമ്പാർട്ട്‌മെൻ്റിൽ കയറിയതെന്ന് ചോദിച്ചതിനാണ് നാസറിനെ അക്രമി മർദിച്ചത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനെ യുവാവ് മർദിച്ചതായി പരാതി. ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടിൽ നാസർ (49) നാണ് മർദനമേറ്റത്. കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസിലെ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക കമ്പാർട്ട്‌മെൻ്റിൽ വച്ചായിരുന്നു അക്രമം ഉണ്ടായത്. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിൽ വെച്ചാണ് സംഭവം.

ഭിന്നശേഷിക്കാരുടെ കമ്പാർട്ട്‌മെൻ്റിൽ എന്തിന് കയറിയെന്ന് ചോദിച്ചതിനാണ് നാസറിനെ അക്രമി മർദിച്ചത്. അക്രമിയെ സഹയാത്രികർ തടഞ്ഞു വെച്ചെങ്കിലും ഇയാൾ പുറത്തേക്കു ഓടി രക്ഷപ്പെട്ടു. അക്രമിക്കായി റെയിൽവേ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

SCROLL FOR NEXT