തിരുവനന്തപുരം: ചിറയിന്കീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് വീണ്ടും വെട്ടില്. രമ്യയുടെ പിഎ വിമല് രാജിവച്ചു. രമ്യയുമായുള്ള അഭിപ്രായ ഭിന്നത മൂലമാണ് രാജി എന്നാണ് സൂചന. രാജിക്കത്ത് നിയമസഭ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ പിഎയായി തുടരനാവില്ലെന്നും തന്റെ ഡിപ്പാർട്ട്മെന്റിലേക്ക് തിരികെ പോവുകയാണെന്നും കാണിച്ചുകൊണ്ടാണ് രാജിക്കത്ത സമർപ്പിച്ചിരിക്കുന്നത്.
കോണ്ഗ്രസ് അനുകൂല സര്വീസ് സംഘടന നേതാവ് കൂടിയാണ് രാജിവച്ച വിമല്. തദ്ദേശ വകുപ്പില് നിന്നും ഡെപ്യൂട്ടേഷനിലാണ് വിമല് രമ്യ ഹരിദാസിന്റെ പിഎ ആയി എത്തുന്നത്.
ചിറയിന് കീഴില് അടുത്തിടെ രമ്യ ഹരിദാസ് ഉള്പ്പെടെ കോണ്ഗ്രസ് നേതാക്കളുടെ കയ്യാങ്കളി പാര്ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. തുടര്ന്ന് ഉപതെരഞ്ഞെടുപ്പില് രണ്ട് സീറ്റുകളില് കോണ്ഗ്രസ് പരാജയപ്പെടുകയും ചെയ്തു.=