എം.കെ മുനീർ 
KERALA

എം.കെ മുനീറിനെ സ്ഥാനാർഥിയാക്കുന്നതിൽ ലീഗിൽ അതൃപ്തി

സൈബറിടങ്ങളിൽ മുനീറിനെതിരെ അതിരൂക്ഷ വിമർശനം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: എം.കെ മുനീറിനെ കോഴിക്കോട് സൗത്തിൽ സ്ഥാനാർഥിയാക്കുന്നതിൽ ലീഗിൽ അതൃപ്തി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും മുനീർ മത്സരിക്കുന്നതിനെതിരെയാണ് വിമർശനം. മുനീർ സ്വയം മാറി നിൽക്കണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിനിടയിൽ അഭിപ്രായം.

സ്ഥാനാർഥിത്വത്തിൽ നിന്ന് മുനീർ പിൻമാറുമെന്ന് തന്നെയായിരുന്നു ലീഗ് കരുതിയിരുന്നത്. മത്സരിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചാൽ സീറ്റ് നൽകുകയും സ്വയം മാറുകയാണെങ്കിൽ മറ്റൊരാളെ കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു ലീഗിൻ്റെ തീരുമാനം.

താൻ മത്സരിക്കുമെന്ന് സൂചന നർകിയതോടെയാണ് കോഴിക്കോട് സൗത്തിലേക്ക് മുനീറിനെ പരിഗണിച്ചത്. നിലവിൽ കൊടുവള്ളി എംഎൽഎയാണ് അദ്ദേഹം. ലീഗിൻ്റെ സൈബറിടങ്ങളിൽ എം.കെ മുനീറിനെതിരെ അതിരൂക്ഷ വിമർശനം ആണ് ഉയർന്ന് വരുന്നത്. അധികാര കൊതി കൊണ്ടാണ് അസുഖം ഉണ്ടായിരുന്നിട്ടും വീണ്ടും മത്സരിക്കുന്നതെന്ന തരത്തിൽ ആക്ഷേപം ഉയരുന്നുണ്ട്.

SCROLL FOR NEXT