ഇൻഫ്ലുവൻസറുടെ വിദ്വേഷ പരാമർശത്തെ പിന്തുണച്ചിട്ടില്ലെന്ന വിശദീകരണവുമായി ദിയ കൃഷ്ണ  
KERALA

"മാധ്യമങ്ങൾ വളച്ചൊടിച്ചു, മുസ്ലീങ്ങളെ പറ്റി മോശം പരാമർശം നടത്തിയിട്ടില്ല"; വിശദീകരണവുമായി ദിയ കൃഷ്ണ

പാക്കിസ്ഥാൻ പ്രധാനമന്ത്രി ആയിരുന്ന ജിന്നയുടെ ചിത്രം വർക്കലയിലെ കഫേയിൽ വച്ചതിനെ കുറിച്ച് വീഡിയോയിൽ പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിന് തുടക്കം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ പരാമർശത്തെ പിന്തുണച്ചു എന്ന ആരോപണത്തിൽ സൈബർ ആക്രമണം നേരിടുന്നതിനിടെ വിശദീകരണവുമായി ദിയ കൃഷ്ണ രംഗത്ത്. ഫോര്‍ട്ട് കൊച്ചിയില്‍ മുഴുവന്‍ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമായിരുന്നു ലിറ്റിചോക്ക് അപ്പ് എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്. ഈ വീഡിയോയ്ക്ക് താഴെ 'സാഡ് റിയാലിറ്റി' എന്ന് ദിയ കമൻ്റ് ചെയ്തത് വിവാദമായിരുന്നു.

തൻ്റെ വാചകങ്ങളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് ദിയ പറഞ്ഞു. വീഡിയോയിൽ ഫോർട്ടുകൊച്ചിയിലെ മുസ്ലീങ്ങളെ പറ്റി പറയുന്ന ഭാഗം താൻ കണ്ടിട്ടില്ല. തന്നെ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരുപാട് പേർ മുസ്ലീം വിഭാഗത്തിൽ ഉണ്ട്. തനിക്ക് ഒരു വിഭാഗത്തോടും വിദ്വേഷം ഇല്ലെന്നും ദിയ പറഞ്ഞു.

ഫോർട്ട് കൊച്ചി നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്ന ലിറ്റിചോക്കപ്പ് എന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വന്ന വീഡിയോ പിന്തുണച്ചതിനെ തുടർന്നാണ് ദിയയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്.ഫോർട്ട് കൊച്ചിയിലെ കഫെയിൽ ഗാന്ധിജിക്കൊപ്പം ജിന്നയുടെ പടം വച്ചിരിക്കുന്നുവെന്നും. അവിടെ മെനുവിൽ നിറയെ ബീഫ് വിഭവങ്ങളാണെന്നും ഇൻഫ്ലുവൻസർ വീഡിയോയിൽ പറഞ്ഞിരുന്നു. കാശി എന്ന പേരിൽ പ്രവർത്തിക്കുന്ന കഫെയെക്കുറിച്ചാണ് ഇയാൾ വീഡിയോയിൽ പരാമർശിച്ചത്.

SCROLL FOR NEXT