കുന്നംകുളത്ത് ഓപ്പറേഷനിടെ രോഗി മരിച്ചത് ചികിത്സാ പിഴവിൽ Source; News Malayalam 24X7
KERALA

കുന്നംകുളത്ത് ഹെർണിയ ഓപ്പറേഷനിടെ രോഗി മരിച്ചത് ചികിത്സാ പിഴവ് കാരണം; വീഴ്ച സമ്മതിച്ച് ഡോക്ടർ വിജയൻ നായർ

കാര്യം സൂചിപ്പിച്ച ഡോക്ടർ ബന്ധുക്കൾക്ക് ആശുപത്രിയിൽ ലെറ്റർ പാടിൽ എഴുതി ഒപ്പിട്ടു നൽകി.

Author : ന്യൂസ് ഡെസ്ക്

കുന്നംകുളം; തൃശൂരിൽ സ്വകാര്യ അശുപത്രിയിൽ ഹെർണിയ ഓപ്പറേഷനിടെ രോഗി മരിച്ചത് ചികിത്സാപ്പിഴവെന്ന് സമ്മതിച്ച് ഡോക്ടർ. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് സംഭവം. വീഴ്ച സമ്മതിച്ച് ആശുപത്രിയിലെ ഡോക്ടർ വിജയൻ നായർ. കാര്യം സൂചിപ്പിച്ച ഡോക്ടർ ബന്ധുക്കൾക്ക് ആശുപത്രിയിൽ ലെറ്റർ പാടിൽ എഴുതി ഒപ്പിട്ടു നൽകി.

വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി പൊള്ളൻ തറക്കൽ ഇല്യാസ് മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നാണെന്ന് കുറ്റസമ്മതം. ഹെർണിയ അസുഖത്തെ തുടർന്നാണ് ഇല്യാസ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയത്.പരിശോധനകൾക്ക് ശേഷം ഡോക്ടർ ഓപ്പറേഷൻ നിർദ്ദേശിക്കുകയും സർജറിക്കിടെ രോഗി മരണപ്പെടുകയും ആയിരുന്നു.

ഓപ്പറേഷൻ ആരംഭിച്ചെങ്കിലും എട്ടരയോടെ ഓപ്പറേഷനിടെ യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുക ആയിരുന്നു. ഓപ്പറേഷനിടെ ശ്വാസം എടുക്കാൻ ഉണ്ടായ ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ മരണകാരണം ചികിത്സാ പിഴവ് ആണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.

SCROLL FOR NEXT