പി. ജയരാജൻ Source: Files
KERALA

"സംഘപരിവാറിനെ വില കുറച്ച് കാണരുത്"; മുന്നറിയിപ്പുമായി പി. ജയരാജൻ

തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിൻ്റെ സ്ഥാനാർഥി നിർണയത്തിൽ ചില പാളിച്ചകൾ ഉണ്ടായെന്നും ജയരാജൻ...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സംഘപരിവാറിനെ വില കുറച്ച് കാണരുതെന്ന മുന്നറിയിപ്പുമായി മുതിർന്ന സിപിഎഎം നേതാവ് പി. ജയരാജൻ. 2016ൽ ബംഗാളിൽ മൂന്ന് സീറ്റിൽ ജയിച്ച ബിജെപി ഇത്തവണ അധികാരം പിടിച്ചു. ഇപ്പോൾ കേരളത്തിൽ മൂന്ന് സീറ്റ് നേടിയിരിക്കുന്നു. കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ച സമയം മുതൽ തന്നെ എങ്ങനെയും എൽഡിഎഫിനെ അധികാരത്തിൽ നിന്ന് മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ അവർ ആരംഭിച്ചിരുന്നുവെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ ജയരാജൻ പ്രതികരിച്ചു.

നിയസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിൻ്റെ സ്ഥാനാർഥി നിർണയത്തിൽ ചില പാളിച്ചകൾ ഉണ്ടായെന്നും ജയരാജൻ പറഞ്ഞു. എന്നാൽ, അത് മാത്രമല്ല പരാജയ കാരണമെന്നും ജയരാജൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഇത്ര സജീവമായി പ്രവർത്തിച്ച മറ്റൊരു തെരഞ്ഞെടുപ്പ് കേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT