കൊച്ചി: പീഡനക്കേസില്‍ പ്രതിയായ ഡോക്ടര്‍ ജോണ്സണ് വര്‍ഗീസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ലൈംഗിക പീഡനത്തിന് ഇരയായെന്ന് പത്തിലേറെ യുവതികള്‍ സമ്മതിച്ചെന്ന് പൊലീസ്. ഡോക്ടര്‍റുടെ ഫോണില്‍ നിന്ന് ഒളിക്യാമറ വഴി പകര്‍ത്തിയ നഗ്നദൃശ്യങ്ങള്‍ കണ്ടെടുത്തതോടെ പുതിയ കേസെടുക്കാനും നീക്കമുണ്ട്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാണ് പൊലീസ് നീക്കം. ഡോക്ടറില്‍ നിന്ന് പീഡനം നേരിട്ട കൂടുതല്‍ സ്ത്രീകളെ കണ്ട് പൊലീസ് മൊഴിയെടുത്തു. സ്ത്രീകളില്‍ പലരും ഡോക്ടര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് മൊഴി നല്‍കിയത്. കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടി വരുന്ന നാണക്കേട് ഭയന്നാണ് പലരും പരാതി നല്‍കാതിരുന്നത്.
ഇതിനിടയില്‍, ജോണ്സണ് വര്‍ഗീസ് ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഡോക്ടര്‍ കേരളം വിട്ടതായും സംശയമുണ്ട്.
അനസ്തേഷ്യക്കുള്ള മരുന്ന് നല്‍കിയാണ് ഡോക്ടര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇയാളുടെ ഇരകളില്‍ കൂടുതലും രോഗികളും ബന്ധുക്കളുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം ഡോക്ടറെ മര്‍ദിച്ചെന്ന കേസില്‍ ബിബിന്‍ പെരുമ്പിള്ളിയുടെ സുഹൃത്തുക്കള്‍ക്കായുള്ള തെരച്ചിലും തുടരുകയാണ്. ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ നടി അതുല്യ ചന്ദ്ര അടക്കമുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.