അനസ്‌തേഷ്യക്കുള്ള മരുന്ന് നല്‍കി പീഡനം; ഡോ. ജോണ്‍സണ്‍ വര്‍ഗീസിനെതിരായ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ഡോ. ജോണ്‍സണ്‍ വര്‍ഗീസിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായ കൂടുതല്‍ സ്ത്രീകള്‍ ഉണ്ടെന്നും ഫോണില്‍ നിന്ന് പത്തിലധികം സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ്
ഡോ. ജോൺസൺ വർഗീസിനെതിരായ പീഡനപരാതിയിൽ അന്വേഷണം
കൊച്ചിയിലെ ഡോക്ടർക്കെതിരായ പീഡനപരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Published on: 
Updated on: 

കൊച്ചി: ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസ് പ്രതിയായ പീഡന പരാതി അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. അനസ്‌തേഷ്യക്ക് നല്‍കുന്ന വീര്യം കൂടിയ മരുന്നുകള്‍ നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് വിവരം.

ഡോ. ജോണ്‍സണ്‍ വര്‍ഗീസിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായ കൂടുതല്‍ സ്ത്രീകള്‍ ഉണ്ടെന്നും ഫോണില്‍ നിന്ന് പത്തിലധികം സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

ഡോ. ജോൺസൺ വർഗീസിനെതിരായ പീഡനപരാതിയിൽ അന്വേഷണം
മൊബൈലില്‍ രോഗികളുടേയും ബന്ധുക്കളുടേയും സ്വകാര്യദൃശ്യങ്ങള്‍; ഡോക്ടര്‍ക്കെതിരായ പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍

കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കിക്കൊണ്ട് മയക്കവും ഉത്കണ്ഠയ്ക്ക് ശമനവും ഉണ്ടാക്കുന്ന മരുന്ന് ഉപയോഗിച്ചാണ് ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയത്. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് ഇത് രോഗികളില്‍ ഉപയോഗിക്കാറ്.

ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷമാണ് പീഡനം. ഇയാളുടെ ഇരകളില്‍ കൂടുതലും രോഗികളും ബന്ധുക്കളുമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

നടി അതുല്യ ചന്ദ്രയും സുഹൃത്തുകളും ചേര്‍ന്ന് മര്‍ദിച്ചെന്ന് ജോണ്‍സണ്‍ വര്‍ഗീസാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ, ഡോക്ടര്‍ പീഡിപ്പിച്ചു എന്ന് നടിയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ഇത് ചോദ്യം ചെയ്യാനാണ് നടിയും സുഹൃത്തുക്കളും ചേര്‍ന്ന് ഡോക്ടറെ കയ്യേറ്റം ചെയ്തത്.

അതുല്യ ചന്ദ്രയുടെ ബന്ധു പരാതി നല്‍കിയതിനു പിന്നാലെ ഡോക്ടര്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യം തേടാനും നീക്കമുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ അതുല്യ ചന്ദ്ര അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.