തിരുവനന്തപുരം: ആരോഗ്യ ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ നീക്കിയത് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. റീനയ്ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്കാണ് സ്ഥലംമാറ്റം അനുവദിച്ചതെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി.
പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം നൽകുകയാണ് ചെയ്തതെന്നും അപ്പീലിൽ പറയുന്നു. പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം നൽകുകയാണ് ചെയ്തതെന്നും അപ്പീലിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയിൽ നിന്നും നീക്കിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത്.
ഇക്കഴിഞ്ഞ 12നാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. തുടര്‍ച്ചയായി ലീവ് എടുത്തെന്നും മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചെന്നും 15 ദിവസത്തെ അവധി ആവശ്യപ്പെട്ടുവെന്നതടക്കം കാണിച്ചായിരുന്നു സര്‍ക്കാര്‍ നടപടിയെടുത്തത്.
അതേസമയം, ആരോഗ്യ വകുപ്പ് ഡയറക്ടർ ചുമതല ഏറ്റെടുക്കാൻ ഡോ. കെ.ജെ. റീന എത്തിയതോടെ ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള ഡോ വി. മീനാക്ഷി ചുമതല കൈമാറാൻ തയ്യാറാകാത്താണ് പ്രശ്നത്തിന് വഴിയൊരുക്കിയത്.