പദ്മനാഭസ്വാമി ക്ഷേത്രം 
KERALA

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തി; അന്വേഷണം കൊറിയൻ യുവതിയിലേക്ക്

കൊറിയൻ യുവതി രണ്ടുദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണം കൊറിയൻ യുവതിയിലേക്ക്. കൊറിയൻ യുവതിയാണ് ഡ്രോൺ പറത്തിയതെന്നാണ് പൊലീസിൻ്റെ സംശയം. കൊറിയൻ യുവതി രണ്ടുദിവസം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

യുവതി ഡ്രോൺ പറത്തിയതായി നിർണായക മൊഴിയും ലഭിച്ചു. ഇതോടെ എമിഗ്രെഷൻ വിഭാഗത്തിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ഏപ്രിൽ 10ന് രാത്രി 10 മണിയോടെയാണ് കിഴക്കേനടയിൽ പദ്മതീർത്ഥക്കുളത്തിന് കുറുകേ ഡ്രോൺ പറന്നത്. ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയാണിത്. ഇവിടെ ഒരു കാരണവശാലും ഡ്രോൺ പറത്താനുള്ള അനുവാദമില്ല.

ഈ സാഹചര്യത്തിലാണ് ഡ്രോൺ പറത്തിയത്. ക്ഷേത്രത്തിന് സമീപത്ത് നടന്ന കല്യാണത്തിനെത്തിയ ഫോട്ടോഗ്രാഫർമാരെയടക്കം പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഡ്രോൺ പറത്തിയത് ആരാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലായിരുന്നു. ഈ ഘട്ടത്തിലാണ് വ്ളോഗറായ കൊറിയൻ യുവതിയിലേക്ക് അന്വേഷണം നീളുന്നത്.

SCROLL FOR NEXT