KERALA

മദ്യപിച്ചെത്തി, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടു; പ്രതി പിടിയിൽ

തിരുവനന്തപുരം സ്വദേശിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മദ്യപിച്ചെത്തിയ ആൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടു. കേരള എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെൻ്റിലാണ് സംഭവം നടന്നത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. വർക്കല അയന്തി ഭാഗത്ത് എത്തിയപ്പോഴാണ് യുവതിയെ തള്ളിയിട്ടത്.

പ്രതിയെ കൊച്ചുവേളിയിൽ വച്ച് റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം പനച്ചിമൂട് സ്വദേശിയായ സുരേഷാണ് പൊലീസ് പിടിയിലായത്. ഗുരുതര പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ലേഡീസ് കമ്പാർട്ട്മെൻ്റിലോ അല്ലാതെയോ ട്രെയിനിൽ പൊലീസ് നിർബന്ധമായും ഉണ്ടാകണം. പൊലീസുകാരുടെ അഭാവം ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇവർ കൃത്യമായി ഇതിന് മറുപടി പറയണമെന്നും എംഎൽഎ വി. ജോയി പറഞ്ഞു. ഇതാണ് യുവതിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നതിലേക്ക് കൊണ്ടുചെന്നെത്തിച്ചതെന്നും ജോയി കൂട്ടിച്ചേർത്തു.

ബാത്‌റൂമിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അതിക്രമമെന്ന സഹയാത്രക്കാരി വെളിപ്പെടുത്തി. യാതൊരു പ്രകോപനമില്ലാതെയാണ് പ്രതി അക്രമം നടത്തിയത്. യുവതിയുടെ നടുവിനാണ് അക്രമി ചവിട്ടിയത്. പ്രതി രണ്ടുപേരെയും അക്രമിക്കാൻ ശ്രമിച്ചുവെന്നും മറ്റൊരു സഹയാത്രികൻ രക്ഷപ്പെടുത്തിയത് കൊണ്ടാണ് താൻ താഴെ വീഴാതിരുന്നതെന്നും സഹയാത്രക്കാരി പറഞ്ഞു.

SCROLL FOR NEXT