ആലപ്പുഴ: കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ആരോപണവുമായി ഡിവൈഎഫ്ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്. എംഎൽഎ വാഹനമോടിച്ചത് മദ്യപിച്ചാണെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയിംസ് ശാമുവൽ ആരോപിച്ചു.
അപകടത്തിന് ശേഷം എംഎൽഎ മുങ്ങി. ഗുരുതരമായി പരിക്കേറ്റ യുവാവ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമുടി ആശാരി പറമ്പിൽ 22 കാരനായ സുനീഷിനാണ് പരിക്കേറ്റത്.
എസി റോഡിൽ ചമ്പക്കുളത്ത് വച്ചായിരുന്നു എംഎൽഎയുടെ വാഹനം യുവാവിൻ്റെ ബൈക്കിൽ ഇടിച്ചത്. എതിർ ദിശയിൽ വന്ന ബൈക്കും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചമ്പക്കുളം മൂലം വള്ളംകളി കഴിഞ്ഞ് മടങ്ങുകയായിരുന്നു എംഎൽഎ എന്നാണ് വിവരം.
ഡിവൈഎഫ്ഐ നേതാവ് ജെയിംസ് ശാമുവലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കുട്ടനാട് എംഎൽഎ റെജി ചെറിയന്റെ വാഹനം ഇടിച്ചു ഒരാൾക്ക് പരിക്ക്. മദ്യപിച്ച് വാഹനം ഓടിച്ച എംഎൽഎ മുങ്ങി..... ടീം യുഡിഎഫ്....എംഎൽഎ യെ മെഡിക്കൽ പരിശോധനയ്ക്ക് വിധയമാക്കുക.... പോലിസ് ഒത്തുകളി അവസാനിപ്പിക്കുക...