KERALA

കെ.എ. തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്ഐ നേതാവിന് നിയമനം; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

പാലക്കാട് മുണ്ടൂരിലെ ഡിവൈഎഫ്ഐ നേതാവ് നിതിനെയാണ് മന്ത്രിയുടെ ഡ്രൈവറായി നിയമച്ചത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്ഐ നേതാവിന് നിയമനം. മുണ്ടൂരിലെ നിതിനെയാണ് ഡ്രൈവറായി നിയമച്ചത്. നിയമനത്തിന് എതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സ്റ്റാഫിൽ ഇത്തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി എച്ച്. സതീഷ് മുന്നറിയിപ്പ് നൽകി.

എച്ച്. സതീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഈ ചിത്രത്തിൽ കാണുന്ന യുവാവ് പാലക്കാട് കോൺഗ്രസിൻ്റെ മന്ത്രിയുടെ ഡ്രൈവറായി ഇപ്പോൾ നിയമിതനായ വ്യക്തിയാണ്. എല്ലാവർഷവും നടക്കുന്ന മുണ്ടൂർ കുമ്മാട്ടിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ തല്ലാനും കയ്യൊടിക്കാനും കൊലപാതക ഭീഷണി മുഴക്കിയും നടന്ന സഖാവാണ്. സർക്കാർ വന്നതും ആദ്യം കിട്ടിയ നിയമനങ്ങളിൽ ഒരാൾ.

ഞങ്ങൾ കൊണ്ട തല്ലും ഞങ്ങളുടെ ചോരയും നിങ്ങൾക്ക് പുല്ലുപോലെ ആണെങ്കിൽ ഈ നേതാക്കളും മന്ത്രിമാരും യൂത്ത് കോൺഗ്രസിനെയും ഞങ്ങൾ നടത്തിയ സമരങ്ങളെയും ആദ്യം തള്ളി പറയുക. അതല്ല ആ സമരങ്ങളിൽ, ഇരുട്ടിൻ്റെ മറവിലും, നവകേരളയാത്രയിലും ഡിവൈഎഫ്ഐയും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചപ്പോൾ തെരുവിൽ തെറിച്ച ചോരത്തുള്ളിയിൽ ചവിട്ടി അധികാരത്തിൽ വന്ന ഒരു സർക്കാർ അവരുടെ സ്റ്റാഫിൽ ഇത്തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയും. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മന്ത്രി ആയത് കൊണ്ട് പ്രവർത്തകർക്ക് വേണ്ടി സംസാരിക്കുന്നതിൽ പ്രയാസം കാണും. മന്ത്രിയല്ലാത്ത പ്രവർത്തകർക്ക് വേണ്ടി സർക്കാരിൽ വാദിക്കാൻ കെൽപ്പുള്ള യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഉടൻ വേണം.

SCROLL FOR NEXT