KERALA

''നായ, പട്ടീ എന്നൊക്കെ വിളിച്ചാല്‍ കേട്ട് നില്‍ക്കുമെന്ന് വിചാരിക്കരുത്'', വടകരയില്‍ ഡിവൈഎഫ്‌ഐയോട് ഷാഫി പറമ്പില്‍ എംപി

സമരം വേണമെങ്കില്‍ ചെയ്‌തോ എന്നും വേണ്ടാത്ത വാക്കുകള്‍ ഉപയോഗിക്കരുതെന്നും ഷാഫി പറമ്പില്‍ പുറത്തിറങ്ങി പ്രതിഷേധക്കാരോടായി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വടകരയിലെത്തിയ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ. വടകര മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതിഷേധം.

ഷാഫി പറമ്പിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന്റെ പേരില്‍ ആഭാസത്തരം കാണിക്കുകയാണെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. എംപി തിരികെ ഓഫീസിലേക്ക് മടങ്ങിയത് നഗരത്തിലൂടെ നടന്നാണ്.

സമരം വേണമെങ്കില്‍ ചെയ്‌തോളൂ എന്നും വേണ്ടാത്ത വാക്കുകള്‍ ഉപയോഗിക്കരുതെന്നും ഷാഫി പറമ്പില്‍ പുറത്തിറങ്ങി പ്രതിഷേധക്കാരോടായി പറയുന്നുണ്ട്. താന്‍ പേടിച്ച് പോകും എന്ന് കരുതരുതെന്നും അതിന് വേറെ ആളെ നോക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സമരം ചെയ്യാനുള്ള അവകാശങ്ങളെ എല്ലാവരും മാനിക്കുന്നു. പക്ഷെ നായ, പട്ടീ എന്നൊക്കെ വിളിച്ചാല്‍ കേട്ടിട്ട് പോകും എന്ന് കരുതരുത്. സമരം ചെയ്യാനുള്ള ആരുടെയും അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. എന്ന് കരുതി ആഭാസത്തരം പറയരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

SCROLL FOR NEXT