വി.കെ. സനോജ് 
KERALA

മുകേഷ്, രാഹുൽ വിഷയം ഒന്നല്ല, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നത് സമാനതകളില്ലാത്ത ആരോപണം: വി.കെ. സനോജ്

"രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾ സാമാന്യവൽക്കരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്"

Author : ന്യൂസ് ഡെസ്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. രാഹുൽ മാങ്കൂട്ടത്തിലിനെ വെളിപ്പിച്ചെടുക്കാൻ കഴിയില്ല. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ട്. ഉയരുന്നത് സമാനതകളില്ലാത്ത ആരോപണമാണെന്നും വി.കെ. സനോജ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾ സാമാന്യവൽക്കരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. രാഹുലിനെതിരെ ജനപ്രതിരോധം ശക്തമായി ഉയരും. വെറുക്കപ്പെട്ടവനായി രാഹുൽമാറി. ഇതിനെതിരെയുള്ള ഡിവൈഎഫ്ഐയുടെ പ്രതിഷേധം ശക്തമായി തുടരും. മുകേഷ്, രാഹുൽ വിഷയം ഒന്നല്ല. മുകേഷ് എംഎൽഎക്കും രാഹുലിനും എതിരെയുള്ള പരാതികൾ ഒരുപോലെ കാണേണ്ടതില്ല. മുകേഷിനെതിരെ പരാതി ഉന്നയിച്ച ആൾ ഇപ്പോൾ ജയിലിലാണെന്നും വി.കെ. സനോജ് പറഞ്ഞു.

രാഹുലിനെ വെളിപ്പിച്ച് എടുക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പെയ്ഡ് പോസ്റ്റുകൾ ഇറക്കുന്നുണ്ട്. ഇടതുപക്ഷത്തു നിന്നും ആരെങ്കിലും രാഹുലിനെ അനുകൂലിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്നും സനോജ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT