കൊച്ചി : സംസ്ഥാനത്ത് 9 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇഡി) ന്റെ റൈഡ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇ ഡിയുടെ റെയ്ഡ് നടക്കുന്നത്. സ്വര്‍ണക്കടത്ത്- ഹവാല ഇടപാടുകള്‍ സംബന്ധിച്ച വിവിധ കേസുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഇത്തരം കേസുകളില്‍ പ്രതികളാവുകയും ഇതുമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ വീടുകളിലും മറ്റും പുലര്‍ച്ചെ അഞ്ച് മണി മുതലാണ് പരിശോധന ആരംഭിച്ചത്. ഒരേസമയത്താണ് എല്ലായിടത്തും പരിശോധന നടന്നത്.
ഒരു മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഇഡി റെയ്ഡിലേക്ക് കടന്നത്.
സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി വ്യാപകമായി സ്വര്‍ണക്കടത്ത് നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഇഡി റെയ്ഡ്.