ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ  
KERALA

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: സിനിമാ താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ ഇഡി; അമിത് ചക്കാലക്കലിന് നോട്ടീസ്; ദുല്‍ഖറിനെയും വിളിപ്പിക്കും

ദുൽഖർ സൽമാനും ഇഡി ഉടൻ നോട്ടീസ് അയക്കും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടൻ അമിത് ചക്കാലക്കലടക്കം നിരവധി പേർക്ക് ഇഡി നോട്ടീസ് നൽകി. ദുൽഖർ സൽമാനും ഉടൻ നോട്ടീസ് അയക്കും.

വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായാണ് ഇ‍ഡി അന്വേഷണം നടത്തുന്നത്. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

അന്വേഷണത്തിനായി താരങ്ങൾ നേരത്തെ തന്നെ രേഖകൾ കൈമാറിയിരുന്നു. വാഹനം വാങ്ങിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. എന്നാൽ ലഭിച്ച രേഖകൾ പൂർണമല്ലെന്നും കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്നും ഇഡി ഉദ്യോഗസ്ഥർ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT