Source: Screengrab
KERALA

"മൊഴികളിൽ വ്യക്തതയില്ല"; ശബരിമല സ്വർണക്കൊള്ളയിൽ എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി

കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളമാണ് എൻ. വാസുവിനെ ചോദ്യം ചെയ്തത്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ, വാസു നൽകിയ മൊഴികളിൽ വ്യക്തതക്കുറവുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള വാസുവിന്റെ ബന്ധത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണ്. കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളമാണ് എൻ. വാസുവിനെ ചോദ്യം ചെയ്തത്.

പാളികളിൽ പൂശിയതിൻ്റെ ബാക്കി സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഉണ്ടെന്ന് വാസുവിന് അറിയാമായിരുന്നു. എന്നാൽ, അത് ചോദ്യം ചെയ്യുകയോ നടപടിയെടുക്കകയോ ചെയ്യാത്തത് ദുരൂഹമാണ്. അതിൽ ഒരു വ്യക്തത വരുത്താൻ എൻ. വാസുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകളോ മറ്റോ പോറ്റിയും എൻ. വാസുവും തമ്മിൽ നടത്തിയിട്ടുണ്ടോ എന്നതിലെല്ലാം പരിശോധന നടത്തുന്നുണ്ട്.

അതോടൊപ്പം ഇന്ന് തന്ത്രി കണ്ഠരര് രാജീവരെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. രാവിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് തന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

SCROLL FOR NEXT