KERALA

ജനവാസ മേഖലയിലെ കടുവാ സാന്നിധ്യം; പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അംഗൻവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷകൾക്കും അവധി ബാധകമാണ്

Author : ന്യൂസ് ഡെസ്ക്

വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിൽ പനമരം പഞ്ചായത്തിലെയും കണിയാമ്പറ്റ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, പതിനാല്, പതിനഞ്ച് വാർ‍‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചത്. അംഗൻവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷകൾക്കും അവധി ബാധകമാണ്.

പടിക്കംവയലിൽ ഭീതി പരത്തിയ കടുവ ജനവാസ മേഖലയിൽ തുടരുകയാണ്. ചീക്കല്ലൂർ പുളിക്കൽ പ്രദേശത്താണ് കടുവ ഉള്ളത്. ഡ്രോൺ ഉപയോ​ഗിച്ചുള്ള നിരീക്ഷണത്തിൽ കടുവ വയലിലും കാപ്പി തോട്ടത്തിലുമായി നീങ്ങുന്നതായുള്ള ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കടുവയെ മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനാണ് വനംവകുപ്പിൻ്റെ നീക്കം. പടക്കം പൊട്ടിച്ച് കാടുകയറ്റാനും ശ്രമവും നടക്കുന്നുണ്ട്.

SCROLL FOR NEXT