വിജിൽ  Source: News Malayalam 24x7
KERALA

എലത്തൂർ തിരോധാന കേസ്: സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ വിജിലിൻ്റേത്; നിർണായക ഡിഎൻഎ ഫലം പുറത്ത്

കേസിൽ വിജിലിൻ്റെ ഉറ്റ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: എലത്തൂർ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ പുറത്ത്. സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ വിജിലിൻ്റേത് തെളിയിക്കുന്ന ഡിഎൻഎ പരിശോധനാ ഫലമായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കേസിൽ വിജിലിൻ്റെ ഉറ്റ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വെങ്ങേരി സ്വദേശി ദീപേഷ്, പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത്, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമിത ലഹരി ഉപയോഗത്തെ തുടർന്ന് വിജിൽ മരിക്കുകയും തുടർന്ന് പ്രതികൾ ചേർന്ന് കുഴിച്ചിടുകയും ചെയ്തു എന്ന് മൊഴി നൽകിയതിനെ തുടർന്നതിനാലാണ് സരോവരത്തെ ചതുപ്പിൽ പരിശോധന നടത്തിയത്. തിരച്ചിലിൽ പല്ല്, നട്ടെല്ല് തുടങ്ങിയ അസ്ഥികൾ കണ്ടെത്തിയിരുന്നു.

2019 മാർച്ച്‌ 24 മുതലാണ് വിജിലിനെ കാണാതാകുന്നത്. പ്രതികളും വിജിലും ചേർന്ന് ബ്രൗണ്‍ഷുഗര്‍ ഉപയോഗിച്ചുവെന്നും, ലഹരി അമിതമായി ഉപയോഗിച്ചത് മൂലം വിജില്‍ അവിടെ വെച്ച് മരിക്കുകയും ഉടന്‍ തന്നെ ദേഹത്ത് കരിങ്കല്ല് കെട്ടി ചതുപ്പില്‍ താഴ്ത്തിയെന്നും പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

SCROLL FOR NEXT