KERALA

വാഴോട്ടുകോണത്ത് വീടിന് പിന്നിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീടിന് പിൻഭാഗത്തെ പറമ്പിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. വാഴോട്ടുകോണം കോണ്ടിനെൻ്റൽ ഗാർഡനിലാണ് നടുക്കുന്ന സംഭവം. വാഴോട്ടുകോണം സ്വദേശിനി സരസ്വതിയെ (90) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് പിൻഭാഗത്തെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു വയോധികയുടെ മൃതദേഹം കിടന്നിരുന്നത്.

സരസ്വതിയും മകളും മരുമകനും ആണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ മുതൽ സരസ്വതി വീട്ടിൽ തനിച്ചായിരുന്നു. സരസ്വതി ജീവനൊടുക്കിയതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT