KERALA

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജില്ലകളിൽ രണ്ടു ദിവസത്തിനുള്ളിൽ രാഷ്ട്രീയപാർട്ടി യോഗം വിളിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലകളിൽ രണ്ടു ദിവസത്തിനുള്ളിൽ രാഷ്ട്രീയപാർട്ടി യോഗം, ബൂത്ത് ലെവൽ ഏജന്മാരുടെയും ഓഫീസർമാരുടെയും യോഗം ഞായറാഴ്ചക്കുള്ളിൽ ചേരണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണ നിർദേശം നൽകി.

എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പരിശീലനം നൽകണമെന്നും നിർദേശത്തിൽ പറയുന്നു. നവംബർ മൂന്നിനുള്ളിൽ എന്യുമറേഷൻ ഫോമിൻ്റെ അച്ചടി പൂർത്തിയാക്കണം. ഭിന്നശേഷിക്കാർക്ക് സഹായം നൽകുന്നതിൽ കേന്ദ്രീകരിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സമയപരിധി പാലിക്കണമെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായി 6,300 ബിഎൽഓമാരെ അധികമായി നിയമിക്കണം. എല്ലാ ജില്ലയിലും ഹെൽപ്പ് ഡെസ്ക് സജ്ജമാക്കണം. ഇന്ന് ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

SCROLL FOR NEXT