പ്രതീകാത്മക ചിത്രം Source: Files
KERALA

'അഞ്ചുരുളി ഉന്നതിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം'; ഇടുക്കിയിൽ വിചിത്ര നടപടിയുമായി വനം വകുപ്പ്; കെഎസ്ഇബിക്ക് നോട്ടീസ് നൽകി

വനംവകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് കണക്ഷൻ എന്നു കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: വിചിത്ര നടപടിയുമായി വനം വകുപ്പ്. അഞ്ചുരുളി ഉന്നതിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് നോട്ടീസ്. ഉന്നതിയിലെ 24 കുടുംബങ്ങളുടെ വൈദ്യുതി വിച്ഛേദിക്കണമെന്നാണ് ആവശ്യം. കാഞ്ചിയാർ റെയിഞ്ച് ഓഫീസർ കെഎസ്ഇബിക്ക് നോട്ടീസ് നൽകി.

വനംവകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് കണക്ഷൻ എന്നു കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഉന്നതിയിൽ താത്കാലിക ഷെഡ് കെട്ടി താമസിക്കുന്നവർക്ക് ഉൾപ്പെടെയാണ് വൈദ്യുതി കണക്ഷൻ നൽകിയിരിക്കുന്നത്. വനം വകുപ്പിൻ്റെ എൻഒസി ഇല്ലാതെയാണ് വൈദ്യുതീകരണവും പോസ്റ്റുകൾ സ്ഥാപിച്ചതുമെല്ലാം എന്നാണ് വനം വകുപ്പ് പറയുന്നത്. വനംവകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് ഇതിന് വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാഞ്ചിയാർ റെയിഞ്ച് ഓഫീസർ കെഎസ്ഇബിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

പതിറ്റാണ്ടുകളായി അഞ്ചുരുളി ഉന്നതിയിൽ താമസിക്കുന്നവരാണ് ഇവർ. പത്ത് വർഷത്തോളമായി ഇവർക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചിട്ട്. എന്നാൽ, ഇപ്പോഴാണ് ഇത്തരത്തിൽ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് പരിശോധന നടത്തുന്നത്. നടപടിയിൽ പ്രതിഷേധം ശക്തമാകുകയാണ്.

SCROLL FOR NEXT