Source: Files
KERALA

വൈദ്യുതി വകുപ്പിൻ്റെ മുൻകരുതൽ നടപടികൾ പാളി; സംസ്ഥാനം പവർകട്ടിലേക്ക്?

ദീർഘകാല കരാറിൽ ഏർപ്പെടാൻ റഗുലേറ്ററി കമ്മീഷൻ അനുമതി ലഭ്യമായില്ലെങ്കിൽ സംസ്ഥാനം പവർകട്ടിലേയ്ക്ക് നീങ്ങും...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഉയർന്ന വൈദ്യുതി ഉപഭോഗം നേരിടുന്നതിനുള്ള വൈദ്യുതി വകുപ്പിന്റെ മുൻകരുതലുകൾ പാളി. പ്രതീക്ഷിച്ചതിൻ്റെ ഇരട്ടി വൈദ്യുതി ഉപഭോഗം കൂടിയതോടെ കടുത്ത പ്രതിസന്ധിയിലാണ് കെഎസ്ഇബി. ദീർഘകാല കരാറിൽ ഏർപ്പെടാൻ റഗുലേറ്ററി കമ്മീഷൻ അനുമതി ലഭ്യമായില്ലെങ്കിൽ സംസ്ഥാനം പവർകട്ടിലേയ്ക്ക് നീങ്ങും.

വർധിച്ചു വരുന്ന വേനൽക്കാല വൈദ്യുതി ഉപഭോഗം നേരിടുന്നതിന് വൈദ്യുത വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് യുഡിഎഫ് എംഎൽഎമാർ മന്ത്രി കെ. കൃഷ്ണൻകുട്ടിയോട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. 2024ലെ ശക്തമായ ഉഷ്ണതരംഗ സമയത്ത് ഉണ്ടായ പ്രതിസന്ധി ഒഴിവാക്കാൻ 1,023 കോടിയുടെ പ്രത്യേക പാക്കേജിന് അംഗീകാരം നൽകിയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ട്രാൻസ്ഫോമറുകളുടെ ലോഡ് വർധനവ് അഭിമുഖീകരിക്കാൻ ലൈനുകളുടെ ശേഷി വർധിപ്പിക്കൽ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 1,033 കോടിയുടെ പണി പൂർത്തീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ റെക്കോർഡ് വൈദ്യുതി ഉപഭോഗത്തെ നേരിടാൻ ഈ പദ്ധതികൾക്ക് ആയില്ല.

ലോഡ് കൂടുമ്പോൾ ട്രാൻസ്ഫോമറുകളുടെ പ്രഹരശേഷി കൂടുകയും ട്രിപ്പാകുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന പ്രതിസന്ധി. മാത്രമല്ല ഏപ്രിൽ മാസത്തിൽ കെഎസ്ഇബി പ്രതീക്ഷിരുന്ന വൈദ്യുതി ഉപഭോഗം 3351.6 മില്യൺ യൂണിറ്റായിരുന്നു. പ്രതിദിന ഉപയോഗം 111.7 മില്യൺ യൂണിറ്റും.

SCROLL FOR NEXT