തിരുവനന്തപുരം: കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ ഇളയ മകൾ ഇ.എം രാധ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ. ഇഎംഎസിൻ്റെ നാല് മക്കളിൽ ഏറ്റവും ഇളയയാളാണ്.
നിലവിൽ വയോജന കമ്മീഷൻ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. വനിതാ കമീഷൻ മുൻ അംഗവും ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരുമായിരുന്നു. സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ശ്രദ്ധേയയായിരുന്നു.
രണ്ടര പതിറ്റാണ്ടോളം ദേശാഭിമാനിയുടെ ഭരണനിർവഹണ വിഭാഗത്തിൽ പ്രവർത്തിച്ച രാധ 2012ൽ അഡ്മിനിസ്ട്രേഷൻ വിഭാഗം മാനേജരായാണ് വിരമിച്ചത്. ഭർത്താവ്: സി.കെ ഗുപ്തൻ മകൻ: സിദ്ധാർഥ് ഗുപ്തൻ. മരുമകൾ: സ്നേഹപ്രിയ. പരേതരായ ഡോ. മാലതി ദാമോദരൻ, ഇ.എം ശ്രീധരൻ, എസ്. ശശി എന്നിവർ സഹോദരങ്ങളാണ്