EXCLUSIVE | മുഖ്യമന്ത്രിയുടെ വകുപ്പിൽ കടുത്ത അനാസ്ഥ ! 24 ഡ്രൈവർമാരിൽ 13 പേർക്ക് ഓടിക്കാൻ വാഹനങ്ങൾ ഇല്ല

വാഹനങ്ങൾ ഇല്ലാത്തതിനാൽ സർക്കാർ ജീവനക്കാരായ ഡ്രൈവർമാർ ഓഫീസിൽ വെറുതെ വന്നുപോകുന്നു എന്നാണ് ആക്ഷേപം
EXCLUSIVE | മുഖ്യമന്ത്രിയുടെ വകുപ്പിൽ കടുത്ത അനാസ്ഥ ! 24 ഡ്രൈവർമാരിൽ 13 പേർക്ക് ഓടിക്കാൻ വാഹനങ്ങൾ ഇല്ല
Published on: 
Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കീഴിലുള്ള പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ കടുത്ത അനാസ്ഥ. സംസ്ഥാനത്ത് ആകെയുള്ള 24 ഡ്രൈവർമാരിൽ 13 പേർക്ക് ഓടിക്കാൻ വാഹനങ്ങൾ ഇല്ല. വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതാണ് പ്രതിസന്ധി. ലക്ഷങ്ങളാണ് ഇലക്ട്രിക് വാഹനങ്ങളുടെ വാടകയ്ക്കായി ചിലവാക്കിയത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് യുഡിഎഫ് സർക്കാർ അധികാരമേൽക്കും മുമ്പും ശേഷവും മുഖ്യമന്ത്രി വിഡി സതീശൻ പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള പബ്ലിക് റിലേഷൻസ് വകുപ്പിൽ സാമ്പത്തിക നഷ്ടം തടയുന്നതിനുള്ള നടപടികൾ ഇല്ല. വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസ്, മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകൾ എന്നിവിടങ്ങളിലായി ആകെ 25 വാഹനങ്ങളാണ് വകുപ്പിനുള്ളത്. ഇവ ഓടിക്കാനായി 24 ഡ്രൈവർമാരും ഉണ്ട്. എന്നാൽ ആകെയുള്ള വാഹനങ്ങളിൽ 14 എണ്ണം ഉപയോഗപ്രദമല്ല. 13 ഡ്രൈവർമാർക്ക് ഓടിക്കാൻ വാഹനമില്ല.

EXCLUSIVE | മുഖ്യമന്ത്രിയുടെ വകുപ്പിൽ കടുത്ത അനാസ്ഥ ! 24 ഡ്രൈവർമാരിൽ 13 പേർക്ക് ഓടിക്കാൻ വാഹനങ്ങൾ ഇല്ല
സ്കൂൾ റീയൂണിയനിടെ മൊട്ടിട്ട പ്രണയം, സംശയത്തിൻ്റെ പേരിൽ അരുംകൊല; ഇരട്ട കൊലപാതകത്തിൽ വിറങ്ങലിച്ച് തിരുപ്പത്തൂർ

15 വർഷം പോലും കഴിയാത്ത വാഹനങ്ങൾ ആണ് കട്ടപ്പുറത്തുള്ളത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ സർക്കാർ ജീവനക്കാരായ ഡ്രൈവർമാർ ഓഫീസിൽ വെറുതെ വന്നുപോകുന്നു എന്നാണ് ആക്ഷേപം. സീനിയർ ഗ്രേഡ് ഡ്രൈവർ മുതൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തിക വരെയുള്ള ഇവരുടെ ശമ്പള സ്കെയിൽ 25100 രൂപ മുതൽ 66,800 വരെയാണ്. ഇതിനുപുറമേ 2,700 രൂപ പ്രതിവർഷം യൂണിഫോം അലവൻസായും കൈപ്പറ്റുന്നുണ്ട്.

14 വാഹനങ്ങൾ കട്ടപ്പുറത്ത് ഇരിക്കുമ്പോൾ 2021 ഫെബ്രുവരി മുതൽ ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുണ്ട്. ഈ ഇനത്തിൽ 2026 സെപ്റ്റംബർ വരെ ആകെ ചിലവ് 21 ലക്ഷത്തിലധികം രൂപയാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാൽ ഡ്രൈവർമാരെ മറ്റ് ഓഫീസ് ഡ്യൂട്ടികൾക്കായി നിയോഗിക്കുന്നുണ്ടെന്നാണ് വകുപ്പിന്റെ വാദം.