KERALA

സർക്കാർ ഭൂമിയിൽ സ്വകാര്യ വ്യക്തിക്ക് കെട്ടിടം; കൊല്ലം സപ്ലൈകോ ഡിപ്പോ മാനേജർക്കെതിരെ അന്വേഷണം, തെളിവുകൾ ന്യൂസ് മലയാളത്തിന്

ഡിപ്പോ മാനേജർ ആർ.എസ്. അജിത് കുമാറിനെതിരെ വിജിലൻസ് റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സപ്ലൈകോ എം.ഡി. പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിക്ക് ഹോട്ടൽ നടത്താൻ സപ്ലൈകോ കെട്ടിടം നിർമിച്ച് നൽകി. സംഭവത്തിൽ വ്യക്തമായ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. കൊല്ലം സപ്ലൈകോ ഡിപ്പോ മാനേജർക്കെതിരായ അന്വേഷണത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു.

സ്വകാര്യ വ്യക്തികൾക്ക് 'സുഭിക്ഷ' ഹോട്ടൽ നടത്താനാണ് കെട്ടിടം നിർമ്മിച്ചത്. ഡിപ്പോ മാനേജർ ആർ.എസ്. അജിത് കുമാറിനെതിരെ വിജിലൻസ് റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സപ്ലൈകോ എം.ഡി. പറഞ്ഞു.

SCROLL FOR NEXT