അപകടത്തിൻ്റെ ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരു മരണം; നിരവധി പേർക്ക് പരിക്ക്

രാത്രി ഏഴ് മണിയോടെയാണ് സ്ഫോടനമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: കുമ്പള അനന്തപുരത്ത് പ്ലൈവുഡ് നിർമാണ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഇരുപതുകാരനായ അസം സ്വദേശി നജീറുൽ അലിയാണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു . ഗുരുതരമായി പരുക്കേറ്റ ആറ് പേരെ മംഗലാപുരത്തും മറ്റ് രണ്ട് പേരെ കുമ്പളയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാത്രി ഏഴ് മണിയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് പ്രകംമ്പനം അനുഭവപ്പെട്ടിരുന്നു. അപകടസമയത്ത് നാല് പേരായിരുന്നു ഫാക്ടറിക്ക് അകത്തുണ്ടായിരുന്നത്. പുറത്തുണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. നജീറുൽ അലിയുടെ മൃതദേഹം കുമ്പള കോ ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് നിർദ്ദേശം നൽകി.

SCROLL FOR NEXT