KERALA

അതിദാരിദ്ര്യ മുക്ത പ്രഖ്യാപന ചടങ്ങിൽ ആളെ എത്തിക്കണം; ക്വാട്ട നിശ്ചയിച്ച് ഉത്തരവിറക്കി തദ്ദേശ വകുപ്പ്

തിരുവനന്തപുരം നഗരസഭയിൽ നിന്നും 10000 പേരെ പരിപാടിക്കെത്തിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സർക്കാരിൻ്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപന ചടങ്ങിൽ ക്വാട്ട നിശ്ചയിച്ച് ഉത്തരവിട്ട് തദ്ദേശസ്വയംഭരണ വകുപ്പ്. തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് പരിപാടിയിലേക്ക് ആളുകളെ എത്തിക്കാൻ നിർദേശം നൽകിയത്. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് 200, ബ്ലോക്ക് പഞ്ചായത്ത്‌ 100, മുനിസിപ്പാലിറ്റി 300 ഇങ്ങനെയാണ് ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയിൽ നിന്നും 10000 പേരെ പരിപാടിക്കെത്തിക്കണമെന്നും നിർദേശത്തിൽ പറയുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ജോ. സെക്രട്ടറിയാണ് എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും കത്തയച്ചത്.

SCROLL FOR NEXT