Source: Facebook
KERALA

ധാർമികതയുണ്ടെങ്കിൽ രാജിവെക്കണം; സുരേഷ് ഗോപിയോട് കെ. മുരളീധരൻ

തൃശൂരിലെ വ്യാജ വോട്ടിൽ തങ്ങൾ നേരത്തെ പരാതി നൽകിയതാണ് എന്നും മുരളീധരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വോട്ട് കൊള്ള ആരോപണത്തിന് പിന്നാലെ തൃശൂരിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെ. മുരളീധരൻ. ധാർമികതയുണ്ടെങ്കിൽ സുരേഷ് ഗോപി രാജിവെക്കണമെന്നാണ് മുരളീധരൻ ആവശ്യപ്പെട്ടത്. കാര്യങ്ങൾ നേതൃത്വം തീരുമാനിക്കും.തൃശൂരിലെ വ്യാജ വോട്ടിൽ തങ്ങൾ നേരത്തെ പരാതി നൽകിയതാണെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ളവരാണ് ഏറ്റവും കൂടുതൽ വോട്ട് ചേർത്തത്. ആളുകൾ കൂടുതലും സുരേഷ് ഗോപിയുമായി അടുപ്പമുള്ളവരാണ്. അന്നത്തെ ജില്ലാ കളക്ടർ ഇപ്പോൾ ആന്ധ്ര ഉപ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടെന്ന് ആണ് അറിയുന്നത് എന്നും മുരളീധരൻ പറഞ്ഞു.

തൃശൂരിന് പുറകെയുള്ള ബിജെപികാർ വ്യാപകമായി വോട്ട് ചേർത്തു. ആലത്തൂരിലെ ബിഡിജെഎസ് സ്ഥാനാർഥിയുടെ വോട്ട് കുറഞ്ഞു. ഈ വോട്ടുകൾ എത്തിയത് തൃശൂരിലേക്കാണ്. സുരേഷ് ഗോപിയെ ഫേസ്ബുക്കിൽ മാത്രമാണ് കണ്ടത്. ഇതുവരെ പുറത്ത് എത്തിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് വ്യാജവാട്ടുകൾ വ്യാപകമായി ചേർത്തത്. കേരളം പോലൊരു സംസ്ഥാനത്തെ ഇങ്ങനെ ഒരു നുഴഞ്ഞുകയറ്റം ഞെട്ടിപ്പിക്കുന്നതാണ്. ഫ്ലാറ്റ് അസോസിയേഷൻകാർ കൂട്ടുനിന്നിട്ടുണ്ടാവണമെന്നും മുരളീധരൻ ആരോപിച്ചു.

സുരേഷ് ഗോപി ജയിച്ചത് കൊണ്ട് ഇനി മറ്റൊരു സ്ഥാനാർഥിയും ജയിക്കില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷണ പരാതി നൽകിയിരുന്നു. പരാതി ശരിയല്ലെന്ന് മറുപടിയാണ് അന്ന് ലഭിച്ചത്. ഭാവിയിൽ അട്ടിമറിയില്ലാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങൾ ശക്തമാകുന്നതിനിടെ വി.മുരളീധരനും പ്രതികരിച്ചു. ഇല്ലാത്ത ഒരാളുടെ പേരിൽ വോട്ടുണ്ടാക്കിയാലാണ് അത് വ്യാജ വോട്ട്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതല്ലെ.പരാതി കൊടുക്കാൻ സമയമുണ്ടായിരുന്നല്ലൊ, എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും മുരളീധരൻ ചോദ്യമുന്നയിച്ചു.

പരിശോധിച്ച ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന്‍റെയാണ്. 75,000 വോട്ടിനാണ് സുരേഷ് ഗോപി ജയിച്ചത്11 കള്ളവോട്ട് ആണെന്ന് തന്നെയിരിക്കട്ടെ സുരേഷ് ഗോപിയുടെ ജയം ഇല്ലാതാവില്ലല്ലോ എന്നും വി. മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT