Source: FB
KERALA

"വിമർശിക്കുന്നവരെ ബിജെപി ആക്കാൻ ശ്രമിക്കുന്നു"; ആന്തൂരിലെ സിപിഐഎം നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

ആന്തൂർ സഖാക്കൾ എന്ന പേജിലാണ് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ആന്തൂരിൽ സിപിഐഎം നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്. ആന്തൂർ സഖാക്കൾ എന്ന പേജിലാണ് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ആന്തൂരിൽ ചിലർ സ്വന്തം സാമ്രാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, നേതാക്കളുടെ നിലപാടുകളെ വിമർശിക്കുന്നവരെ ബിജെപി ആക്കാൻ ശ്രമിക്കുന്നു എന്നിങ്ങനെയാണ് വിമർശനം. നേതാക്കളെ തിരുത്താൻ തയ്യാറാകുന്നില്ലെങ്കിൽ പാർട്ടിയുടെ അടിത്തറ ഇളകുമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. എന്നാൽ, ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ചു.

ആന്തൂര്‍ സഖാക്കള്‍ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ഞങ്ങളുടെ നേതാക്കന്മാരോട് ഒരു വാക്ക്.......

ഈ പേജ് (നമ്മുടെ ആന്തൂര്‍ ആയി തുടങ്ങി ഇപ്പോള്‍ ആന്തൂര്‍ സഖാക്കള്‍ ) തുടങ്ങിയത് മുതല്‍ പറയണമെന്ന് കരുതിയത് ആണ്. എന്നാല്‍ പേജ് ആക്റ്റീവ് ആയി വന്നപ്പോള്‍ അത് ലോക സഭ തെരഞ്ഞെടുപ്പ്‌സമയവും, പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പും, ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പും വന്നതുകൊണ്ട് മാത്രം പറയാതെ വച്ച കാര്യമാണ് പറയാന്‍ പോകുന്നത്.

പലര്‍ക്കും ഇത് ദാഹിച്ചെന്ന് വരില്ല, ഈ കുറിപ്പ് ഞങ്ങള്‍ ഇവിടെ എഴുതി ഇടുമ്പോള്‍ പലരെയും അതാത് ബ്രാഞ്ച്, ലോക്കല്‍, ഏരിയ ഘടകങ്ങള്‍ക്ക് മനസിലായി വരുമെന്നും അറിയാം. എങ്കിലും സഖാക്കളെ എഴുതാതിരിക്കാന്‍ സാധിക്കുന്നില്ല.

ഞങ്ങള്‍ ഉള്‍പ്പെടെ ഉള്ള യുവാക്കള്‍ പാര്‍ട്ടിയുടെ അംഗത്വത്തിലേക്ക് വന്നപ്പോള്‍ ആദ്യ പാര്‍ട്ടി ക്ലാസ്സില്‍ അത് കൈകാര്യം ചെയ്തവരില്‍ പെട്ട ആളായിരുന്നു ടി കെ ഗോവിന്ദന്‍, അയാള്‍ ഇന്ന് ഈ പാര്‍ട്ടിയില്‍ ഇല്ല. ഒപ്പം ഞങ്ങളില്‍ ചിലരും. ആരാണ് ഈ ആന്തൂര്‍ സഖാക്കളുടെ അഡ്മിന്‍ എന്ന് ചോദിച്ച് വരുന്ന പലരും ഉണ്ടായിരുന്നു. ഭീഷണിയും ഒക്കെ മറുവശത്തു ( എതിര് പാര്‍ട്ടിക്കാരുടെ) എന്നിട്ടും ഞങ്ങള്‍ മുന്നോട്ട് പോയത് ഈ പാര്‍ട്ടി തോല്‍ക്കാതിരിക്കാന്‍ ആണ്.

ഇനി വിഷയത്തിലേക്ക് വരാം.......

എന്താണ് സഖാവേ ഇപ്പോള്‍ തളിപ്പറമ്പിലെ ഉള്‍പ്പെടെ ഉള്ള പാര്‍ട്ടിയില്‍ നടക്കുന്നത്. CPI(M) ഇങ്ങനെ ആണലോ അല്ലെ നമ്മള്‍ എഴുതുന്നത് അതിലെ M എന്നത് മാറ്റി ഓരോ ലോക്കല്‍ കമ്മിറ്റിയുടെയും ആദ്യത്തെ അക്ഷരം നല്‍കേണ്ട സമയം ആയോ?

യുവാക്കളെ പാര്‍ട്ടിയോട് അടുപ്പിക്കണമെന്ന് നാഴികയ്ക്ക് നാല്പത് വട്ടം ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മിറ്റി യോഗങ്ങളിലും, ഫ്രാക്ഷനുകളിലും പറയുന്നവര്‍ ഏത് യുവാക്കളെ ആണ് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്?

20 ഉം 70 ഉം തമ്മിലുള്ള അന്തരം അത് വലുത് തന്നെയാണ്. 70 ല്‍ നില്‍ക്കുന്ന മൂത്ത സഖാകള്‍ക്ക് 20 ല്‍ നില്‍ക്കുന്ന പുതിയ നേതൃത്വം ആവേണ്ടവരെ ചിലപ്പോള്‍ കണ്ടാല്‍ കണ്ണില്‍ പിടിക്കില്ല. അവര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പിന്നെ ആ 20 ല്‍ നില്‍ക്കുന്ന സഖാക്കള്‍ക്ക് മെമ്പര്‍ഷിപ്പ് പോലും കാണില്ല.

അനുഭവം ഉണ്ട് സഖാക്കളെ ഞങ്ങള്‍ക്ക്.....

ഗൃഹസന്ദര്‍ശനത്തിന്റെ പേരില്‍ വന്ന നേതാവിനോട് പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്ള ഒരാളെ സംരക്ഷിക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് ഈ കൊടിക്ക് കീഴില്‍ നില്‍ക്കണം എന്ന് ചോദിച്ചതിന്റെയും കൂടെ ഭാഗമായി ബ്രാഞ്ച് യോഗം അറീക്കാത്തെ, മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്താക്കിയ നാടാണ് സഖാക്കളെ ഈ തളിപ്പറമ്പില്‍ ഉള്ളത്.

പാര്‍ട്ടി ബ്രാഞ്ച് യോഗത്തില്‍ വിമര്‍ശനം രേഖപ്പെടുത്തിയാല്‍ അയാള്‍ പാര്‍ട്ടിക്കെതിരെ എന്നുള്ള ഫോര്‍മുല തന്നെ ഇപ്പോഴും എടുകുന്നുണ്ട്. പാര്‍ട്ടി ബ്രാഞ്ച് യോഗത്തില്‍ പറയുന്ന ചര്‍ച്ച ചെയുന്ന കാര്യങ്ങള്‍ എങ്ങനെയാണ് സഖാവേ.... ആ യോഗത്തില്‍ ഉള്ളവര്‍ അറിയിനത്തിലും മുന്നേ നാട്ടുകാര്‍ അറിയുന്നത്.

എന്താണ് സഖാവേ.... ടി. കെ ഗോവിന്ദനമാര്‍ കുറെ ഉണ്ടാവുമല്ലോ..... ഇങ്ങനെ ആണെങ്കില്‍

വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ഇട്ടോണ്ട് വലിയ ഏരിയ കമ്മിറ്റി അംഗം ആണെന്ന് പറഞ്ഞു നാട്ടിലുള്ളവരെ മുഴുവന്‍ പുച്ഛത്തോടെ മാത്രം നോക്കി നടക്കുന്ന ചില നാറിയുന്മാരും ഉണ്ട് ആന്തൂര്‍ ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍........ ബാങ്കിന്റെയും മറ്റ് പ്രസിഡന്റ് സ്ഥാനം കാലാ കാലങ്ങളായി കൈയില്‍ വച്ച് AC കാറില്‍ നടന്ന് തിന്ന് കൊഴ്ത്ത് നടക്കുന്ന ചിലവന്മാര്‍ ഉണ്ടലോ.....അടുത്ത ടി. കെ ഗോവിന്ദന്‍ ആവാന്‍ വേണ്ടി നടക്കുന്നവന്‍. ഞങ്ങള്‍ക്ക് ഉറപ്പാണ് സഖാവേ ഈ പറഞ്ഞിരിക്കുന്ന പ്രസിഡന്റ്‌റ് സ്ഥാനവും AC കാറും എല്ലാം പോയി കഴിഞ്ഞാല്‍ മറ്റൊരു ടി. കെ ഗോവിന്ദന്‍ ആവും അയാള്‍ എന്ന്.

തനിക് മേലെ ആരും പാടില്ലെന്ന് ഉറപ്പിച്ച് അങ്ങനെ വരുന്നവരെയെല്ലാം ഒതുക്കി.. പിന്നില്‍ നിന്നും കുത്തി, ഇല്ലാതെ ആകുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഒരു ഉളുപ്പും ഇല്ലാത്തവന്‍. ഒരാള്‍ക്ക് ഒരു തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്നത് പറഞ്ഞു കൊടുക്കാന്‍ തയ്യാറാവാതെ AC കാറില്‍ യാത്ര ചെയ്ത് ചന്തിക്ക് വന്ന തഴമ്പും പൊക്കി പിടിച്ച് ഞാന്‍ ആണ് ആന്തൂരിലെ പാര്‍ട്ടി എന്ന് പറഞ്ഞ് നടക്കുന്ന ചില ഗീര്‍ വാണം ടീംസ് ഉണ്ട്.

അവന്മാരെയൊക്കെ എന്ന് ഒതുക്കി നിര്‍ത്താന്‍ പാര്‍ട്ടി പഠിക്കുന്നോ അന്നു ഈ വോട്ട് ചോര്‍ച്ച നില്‍ക്കും.

നാട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ അതില്‍ വ്യകതിപരമായ കാരണങ്ങള്‍ കൊണ്ട് അടിയും വഴക്കും ഉണ്ടാവുകയും പോലീസ് കേസ് ആവുകയും ചെയ്താല്‍ പ്രസ്തുത വിഷയത്തില്‍ ചുമതലയില്‍ ഇരുന്ന ഈയാള്‍ പോലീസ് കാരോട് അവരൊക്കെ ബിജെപി ക്കാര്‍ ആണെന്ന് പറഞ്ഞ് തരം താണ രാഷ്ട്രീയ ചെറ്റ തരം കാണിക്കുന്ന ഇവന്മാരെ പോലെ ഉള്ള നേതാക്കള്‍ ആണ് ആന്തൂരില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപി ക്ക്വളം നല്‍കുന്നത്.

തന്റെ കയ്യിലിരിപ്പ് നല്ലതല്ലാത്തത് കൊണ്ട് തനിക്കെതിരെ ഈ നാട്ടിലെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന യുവാക്കള്‍ തിരിഞ്ഞാല്‍ അവര്‍ പാര്‍ട്ടിക്കെതിരെ ആണെന്ന് പറഞ്ഞ് ഉണ്ടാക്കി അവരെ പുറത്താക്കാന്‍ ഉള്ള കാര്യങ്ങള്‍ ചെയുക ആണ് പല തന്തക്ക് പിറന്ന ഈ നേതാവിന്റെ പരിപാടി. അതിന്റെ ഇരകള്‍ ഇപ്പോഴും പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്ത് പോയിട്ട് അവിടെ ആന്തൂരില്‍ കിടപ്പുണ്ട്.

ഇങ്ങനെയൊക്കെ ആണ് കാര്യങ്ങള്‍ എങ്കിലും പുതു തലമുറയില്‍ പെട്ട മെമ്പര്‍മാര്‍ക്ക് തെറ്റുകള്‍ പറ്റിയാല്‍ അത് തിരുത്താന്‍ പറഞ്ഞു തരുന്ന സഖാകളും അവിടെ ഉണ്ട്. സൗമ്യമായ പെരുമാറ്റവും എല്ലാംകൊണ്ടും ഈ നാട്ടിലെ പാര്‍ട്ടിയുടെ മുഖമായി മാറിക്കൊണ്ടിരിക്കുന്ന സഖാവേ എന്ന് വിളിക്കാന്‍ അന്നും ഇന്നും തോന്നുന്ന ചിലര്‍ പേരെടുത്ത് പറയുകയാണെങ്കില്‍ സ. കെ. പി. ആര്‍ മുതല്‍ സ. പ്രേമന്‍ മാഷും, സ. ബാബുരാജും, സ. എം കെ നാരായണനും സ. ശിവദാസേട്ടനും ഉള്‍പ്പെടെ ഉള്ളവര്‍......

അവരെയൊക്കെ ഓര്‍ത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിഫലം ആവാതെയിരിക്കാന്‍ ഇത്രയും നെറികേടുകള്‍ വെള്ളയും വെള്ളയും ഇട്ട് നടന്ന് ഒരു തുള്ളി വിയര്‍പ്പ് പോലും ഒഴുകാന്‍ ഇപ്പോള്‍ തയാറാവാത്ത നേതാവെന്ന് സ്വയം പറഞ്ഞു നടക്കുന്നവന്റെ മുഖം മറന്ന് ഞങ്ങളെ പോലെ ഉള്ളവര്‍ ഈൗ പാര്‍ട്ടിക്ക് വോട്ട് ചെയുന്നത്.

മുകളില്‍ പറഞ്ഞവനെ പോലെ ഉള്ളവന്മാര്‍ ആണ് സഖാവേ ആന്തൂരിലെ പാര്‍ട്ടിയുടെ നാശത്തിന് കാരണമാവുന്നവന്‍. തിരുത്തപ്പെടേണ്ടത് തിരുത്ത പെടണം. ചേര്‍ത്ത് നിര്‍ത്തേണ്ടത്ത് ചേര്‍ത്ത് നിര്‍ത്തണം. ഇല്ലെങ്കില്‍ നേരിടാന്‍ പോകുന്നത് വലിയ തിരിച്ചടികള്‍ ആയിരിക്കും. അഹംഗരത്തിനുള്ള തിരിച്ചടി.

ഇവിടെ ആരും ബിജെപി യായി ജനിക്കുന്നില്ല... ഇവിടെ ഉള്ള ചില നേതാക്കളുടെ പ്രവര്‍ത്തനവും വായിലെ നാവും ആണ് അവരെ മറ്റ് രാഷ്ട്രീയത്തിലേക്ക് പോകുവാന്‍ പ്രേരിപ്പിക്കുന്നത്.

'പാര്‍ട്ടിയോട് അല്ല സഖാക്കളെ ഇവിടെ പലര്‍ക്കും കലഹം ഇവിടെ പലര്‍ക്കും കലഹം ഇവനെ പോലെ ഉള്ള നേതാക്കന്മാരോട് ആണ്. അവരെ ആണ് സഖാക്കളെ നിങ്ങള്‍ തിരുത്താനുള്ള ശാസനം നല്‍ക്കേണ്ടത്.'

ഇതിവിടെ എഴുതിയ ഞങ്ങളെ പാര്‍ട്ടി വിരുദ്ധര്‍ ആകുന്നതിന് മുമ്പ് ഈ കഴിഞ്ഞ ഇലക്ഷന്‍ ഏതൊരു ലോക്കല്‍ കമ്മിറ്റി എടുക്കുന്നതിലും കൂടുതല്‍ പണി നവമധ്യത്തില്‍ എടുത്തവര്‍ ആണ് ഞങ്ങള്‍ എന്ന ഓര്‍മ്മ നിങ്ങളില്‍ ഉണ്ടാവണം.

വിമര്‍ശനം അതാത് ഘടകത്തില്‍ ആണ് പറയേണ്ടതെന്ന് പറയാന്‍ വരുന്നവരോട് അങ്ങനെ പറയാന്‍ ഒരു ഘടകം ഇപ്പോ ഇല്ല. നേരത്തെ സൂചിപ്പിച്ച വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചുകൊണ്ട് വരുന്ന നേതാവ് എന്ന് പറയുന്നവന്‍ പങ്കെടുത്ത ബ്രാഞ്ച് ഞങ്ങളെ ആ ബ്രാഞ്ച് പോലും അറിയിക്കാതെ മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്താക്കിയതാണ്.

തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടണം.

ചേര്‍ത്ത് നിര്‍ത്തേണ്ടവരെ ചേര്‍ത്ത് നിര്‍ത്തണം.

അതിന് തയ്യാറാവത്തിടത്തോളം മറ്റ് രാഷ്ട്രീയ വര്‍ഗീയ പാര്‍ട്ടികള്‍ ആന്തൂരില്‍ വളരാനുള്ള സാഹചര്യം ഉണ്ടാവും

SCROLL FOR NEXT