Source: News Malayalam 24x7
KERALA

കടലുണ്ടിയിൽ വോട്ടർമാരെ ഒഴിവാക്കാൻ മരിച്ചെന്ന് വ്യാജ അപേക്ഷ; നേരിട്ട് ഹാജരായി 'പരേതർ'

കടലുണ്ടി പഞ്ചായത്തിൽ വോട്ടർമാരെ ഒഴിവാക്കാൻ മരിച്ചെന്ന് വ്യാജ അപേക്ഷ നൽകിയതായി പരാതി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കടലുണ്ടി പഞ്ചായത്തിൽ വോട്ടർമാരെ ഒഴിവാക്കാൻ മരിച്ചെന്ന് വ്യാജ അപേക്ഷ നൽകിയതായി പരാതി. നാല് പേർ മരിച്ചതായി കാണിച്ചാണ് അപേക്ഷ ലഭിച്ചത്. അപേക്ഷ തെറ്റെന്ന് തെളിയിക്കാൻ വയോധികരായ നാല്‌ പേരും നേരിട്ട് ഹാജരായി.

സംഭവത്തിൽ തെറ്റായ അപേക്ഷയെക്കുറിച്ച് അന്വേഷിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

SCROLL FOR NEXT