ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, പിണറായി വിജയൻ Source: Facebook/ Pinarayi Vijayan, Bombay Stock Exchange
KERALA

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് 'സഖാവ് പിണറായി വിജയൻ്റെ' ബോംബ് ഭീഷണി!

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കെട്ടിട്ടം പൊട്ടിത്തെറിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

Author : ന്യൂസ് ഡെസ്ക്

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബിഎസ്ഇ) കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരിൽ ബോംബ് ഭീഷണി. ടവർ കെട്ടിടത്തിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇ-മെയിൽ സന്ദേശം ലഭിച്ചത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കെട്ടിട്ടം പൊട്ടിത്തെറിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. 'സഖാവ് പിണറായി വിജയൻ' എന്ന പേരിലുള്ള ഐഡിയിൽ നിന്നാണ് ഇ-മെയിൽ ലഭിച്ചതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇത് വ്യാജ ബോംബ് ഭീഷണി സന്ദേശമാണെന്ന നിഗമനത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT