കേരളാ പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി ആരാധകൻ 
KERALA

അർജൻ്റീനക്കെതിരെ ട്രോൾ; കേരളാ പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി ആരാധകൻ

മലപ്പുറം സ്വദേശിയായ യുവാവാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അര്‍ജൻ്റീനയെ ട്രോളിയ കേരള പൊലീസിൻ്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ പരാതി നല്‍കി യുവാവ്. മലപ്പുറം സ്വദേശിയായ യുവാവാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.

ലോകകപ്പിലെ മുന്‍നിര ടീം ആയ അര്‍ജൻ്റീനയെ മോശമായി ചിത്രീകരിക്കുകയും, വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തു എന്നി കാര്യങ്ങൾ ആരോപിച്ചാണ് പരാതി. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കേരള ജനതയ്ക്കൊപ്പം തങ്ങളുണ്ടെന്ന പൊലീസിൻ്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലായിരുന്നു അര്‍ജൻ്റീനയെ ട്രോളി പോസ്റ്റർ വന്നത്. വലിയ പ്രതിഷേധങ്ങള്‍ ഉയർന്നതോടെ പോസ്റ്റ് പിന്‍വലിച്ചു. ലോകകപ്പിൽ ഫിഫയും റഫറിയും മെസിക്ക് അനുകൂലമായി നില്‍ക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയായിരുന്നു കേരള പൊലീസിൻ്റെ പോസ്റ്റ്.

SCROLL FOR NEXT