ഗോകുൽനാഥ്‌ Source: News Malayalam 24x7
KERALA

കൊട്ടാരക്കരയിൽ മദ്യപ സംഘങ്ങൾ തമ്മിൽ കയ്യാങ്കളി; യുവാവ് കൊല്ലപ്പെട്ടു

കൊട്ടാരക്കര പുത്തൂർ പൊരീക്കലിൽ മദ്യപിക്കുന്നതിനിടെയാണ് കയ്യാങ്കളിയുണ്ടായത്...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കൊട്ടാരക്കരയിൽ മദ്യപ സംഘങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ യുവാവ് മരിച്ചു. കൊട്ടാരക്കര പുത്തൂർ പൊരീക്കലിൽ മദ്യപിക്കുന്നതിനിടെയാണ് കയ്യാങ്കളിയുണ്ടായത്. ഇടവട്ടം സ്വദേശി ഗോകുൽനാഥ്‌ (34) ആണ് മരിച്ചത്.

ഗോകുൽനാഥിനെ മർദിച്ച സഹോദരന്മാരായ ജയന്തി കോളനിയിൽ അരുൺ, അഖിൽ എന്നിവർ ഒളിവിലാണ്. പൊരീക്കൽ ജയന്തി കോളനിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 12.30നാണ് സംഭവം. മർദനത്തെ തുടർന്ന് ഗുരുതര പരുക്കേറ്റ ഗോകുൽനാഥിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾക്കായി പുത്തൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

SCROLL FOR NEXT