പാലക്കാട്: ആലത്തൂരിൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സൗദി റിയാലും പണവും മോഷ്ടിച്ചയാൾ പിടിയിൽ. കാവശേരി സ്വദേശി അൻസിൽ (34) ആണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. കാവശേരി സ്വദേശി മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.
മുപ്പതിന് കാലത്ത് വീട് പൂട്ടി ഉല്ലാസയാത്ര പോയി തിരിച്ച് രണ്ടാം തീയതി കാലത്ത് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും 4500 സൗദി റിയാലും നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് സ്റ്റെയർകേസിന് മുകളിലുള്ള വാതിൽ കുത്തിത്തുറന്ന് അകത്തു കടന്നതായി കണ്ടെത്തിയത്. പിന്നീട് ആലത്തൂർ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.