ബിനു ചുള്ളിയിൽ, ജിൻഷാദ് ജിനാസ് Source: News Malayalam 24x7
KERALA

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെ ചൊല്ലി ചേരിപ്പോര് തുടരുന്നു; ബിനു ചുള്ളിയിലിനെതിരെ എതിർപ്പറിയിച്ച് രണ്ട് ദേശീയ സെക്രട്ടറിമാർ

ബിനു ചുള്ളിയിലിനെ അധ്യക്ഷനാക്കുന്നതിൽ എതിർപ്പ് അറിയിച്ച് കേരളത്തിൽ നിന്നുള്ള രണ്ട് ദേശീയ സെക്രട്ടറിമാർ

Author : ന്യൂസ് ഡെസ്ക്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞടുക്കുന്നതിൽ ചേരിപ്പോര് തുടരുന്നു. ബിനു ചുള്ളിയിലിനെ അധ്യക്ഷനാക്കുന്നതിൽ എതിർപ്പ് അറിയിച്ച് കേരളത്തിൽ നിന്നുള്ള രണ്ട് ദേശീയ സെക്രട്ടറിമാർ. ഇതോടെ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് നീളാൻ സാധ്യത. പുതിയ അധ്യക്ഷൻ്റെ കാര്യത്തിൽ തൻ്റെ അഭിപ്രായം തേടിയതായി ദേശീയ സെക്രട്ടറി ജിൻഷാദ് ജിനാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനോടാണ് ഇരുവരും എതിർപ്പ് അറിയിച്ചത്. ദേശീയ സെക്രട്ടറി ജിൻഷിദ് ജിനാസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ.എം. അഭിജിത്തിൻ്റെ പേരും ശ്രീലാൻ ശ്രീധർ അബിൻ വർക്കിയുടെയും പേരുമാണ് നിർദേശിച്ചത്.

SCROLL FOR NEXT