യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി: കടുത്ത നിലപാടിൽ ഐ ഗ്രൂപ്പ്; മെറിറ്റ് അട്ടിമറിച്ചാൽ കടുത്ത പ്രതിഷേധമെന്ന് മുന്നറിയിപ്പ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ കടുത്ത നിലപാട് തുടർന്ന് ഐ ഗ്രൂപ്പ്
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി: കടുത്ത നിലപാടിൽ ഐ ഗ്രൂപ്പ്; മെറിറ്റ് അട്ടിമറിച്ചാൽ കടുത്ത പ്രതിഷേധമെന്ന് മുന്നറിയിപ്പ്
Source: FB
Published on

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ കടുത്ത നിലപാട് തുടർന്ന് ഐ ഗ്രൂപ്പ്. മെറിറ്റ് അട്ടിമറിച്ചാൽ കടുത്ത പ്രതിഷേധം ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. മണ്ഡലതലം മുതൽ കടുത്ത നടപടിയിലേക്കും പരസ്യ പ്രതികരണത്തിലേക്കും നീങ്ങും. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ഒന്നെമുക്കാൽ ലക്ഷം വോട്ടുമായി രണ്ടാം സ്ഥാനത്ത് വന്ന വ്യക്തിയെ തഴഞ്ഞു കൊണ്ട് മെറിറ്റ് അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

പ്രധാനമായും ഐ ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയെ സംബന്ധിച്ച് ഉന്നയിക്കുന്നത് ഈ കാര്യങ്ങളാണ്:

1. കഴിഞ്ഞ യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വ്യക്തികളെ അധ്യക്ഷ പദവിയിൽ പരിഗണിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണ്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചു കൊണ്ട് മത്സരിക്കാത്ത വ്യക്തിയെ നോമിനേറ്റ് ചെയ്യുന്നത് രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യത്തോടും അദ്ദേഹം മുൻകൈ എടുത്ത് നടത്തുന്ന സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയയോടുമുള്ള വെല്ലുവിളിയാണ്.അങ്ങനെ ഉണ്ടായാൽ പരസ്യ പ്രതികരണവും ശക്തമായ പ്രതിഷേധവും ഉണ്ടാകും.

2. കേരളം പോലെ വിദ്യാഭ്യാസപരമായി ഉന്നതിയിൽ നിൽക്കുന്ന സംസ്ഥാനത്തെ യുവജന സംഘടനയെ പുതിയ കാലത്ത് നയിക്കേണ്ടത് അടിസ്ഥാന ബിരുദം പോലും ഇല്ലാത്ത ആളുകൾ ആണോ എന്ന ചോദ്യം സാക്ഷര കേരളത്തിന് മുൻപിലുണ്ട്. അത് കൊണ്ട് ഈ വ്യക്തികളുടെ വിദ്യാഭ്യാസ യോഗ്യത അത് കൊണ്ട് തന്നെ പരിശോധിക്കപ്പെടേണ്ടതാണ്.

3. കഴിഞ്ഞ രണ്ട് വർഷമായി ഒട്ടേറെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പൊലീസിന്റെ ക്രൂര മർദനത്തിനും, കേസുകൾക്കും, ജയിലുകൾക്കും വിധേയരായപ്പോൾ കഴിഞ്ഞ രണ്ട് വർഷമായി ഒരൊറ്റ യൂത്ത് കോൺഗ്രസ്‌ പരിപാടിയിൽ പോലും പങ്കെടുക്കാത്ത വ്യക്തികളെ യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ ആക്കാൻ ശ്രമിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്.

4. 39ാം വയസിൽ യൂത്ത് കോൺഗ്രസിന്റെ പ്രായപരിധി കഴിഞ്ഞു നിൽക്കുന്ന വ്യക്തികളെ ചലിക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ അധ്യക്ഷ പദവിയിൽ വെക്കുന്നത് കേരളത്തിലെ യുവതയോട് ചെയ്യുന്ന ദ്രോഹമാണ്.

യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി: കടുത്ത നിലപാടിൽ ഐ ഗ്രൂപ്പ്; മെറിറ്റ് അട്ടിമറിച്ചാൽ കടുത്ത പ്രതിഷേധമെന്ന് മുന്നറിയിപ്പ്
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ആക്കണം, സമ്മർദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്; കൊച്ചിയിൽ യോഗം ചേർന്നു

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് വേണ്ടി സമ്മർദം ശക്തമാക്കാൻ ഐ ഗ്രൂപ്പ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേർന്നിരുന്നു. ഡിസിസി ഭാരവാഹികളും യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്ന് സൂചനകൾക്കിടയാണ് ഐ ഗ്രൂപ്പിൻറെ സമ്മർദനീക്കം.

അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ബിനു ചുള്ളിയിലിന്റെ പേര് സജീവമായി പരിഗണിക്കുന്നുണ്ട്. അതിൽ ഷാഫി പറമ്പിൽ പക്ഷത്തിന് എതിർപ്പില്ലെന്നാണ് സൂചന. കെ.സി. വേണുഗോപാൽ പക്ഷത്തോടൊപ്പം ഷാഫി പറമ്പിൽ ചേർന്നതായാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com