KERALA

കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വിദ്യാർഥികളുടെ അപേക്ഷകളിൽ ധനസഹായം അനുവദിച്ചു

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 15 അപേക്ഷകരിൽ 11 പേർക്കായി 45,000 രൂപയാണ് അനുവദിച്ചത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: യാക്കര പുഴപ്പാലത്തിൽ സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകളിൽ ധനസഹായം അനുവദിച്ചു. പട്ടികവർഗ വകുപ്പാണ് വിദ്യാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ചത്.

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 15 അപേക്ഷകരിൽ 11 പേർക്കായി 45,000 രൂപയാണ് അനുവദിച്ചത്. എസ്എസ്എൽസി പ്ലസ്‌ടു പരീക്ഷകളിൽ ലഭിച്ച ഗ്രേഡ് അനുസരിച്ചുള്ള തുക അടുത്ത ദിവസം തന്നെ വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് പട്ടികവർഗ വകുപ്പ് വ്യക്തമാക്കി.

കൊല്ലംകോട് ട്രൈബൽ ഓഫീസിൽ എത്തിച്ച അപേക്ഷകളാണ് കഴിഞ്ഞദിവസം യാക്കര പുഴ പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാട് വെട്ടിത്തിളിക്കുന്നതിനിടയിൽ കെഎസ്ഇബി ജീവനക്കാർ ആയിരുന്നു അപേക്ഷകൾ ലഭിച്ചത്. സംഭവത്തിൽ സംഭവത്തിൽ പട്ടികവർഗ വകുപ്പിൻ്റെ അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT