കോടതിയുടെ ഓഫീസ് മുറിക്കാണ് തീപിടിച്ചത്.  Source: News Malayalam 24x7
KERALA

കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു

തൊണ്ടിമുതലുകൾ ഉൾപ്പെടെ ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസ് കൂടിയാണ് തീപിടിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവർത്തിക്കുന്നത്. കോടതിയുടെ ഓഫീസ് മുറിക്കാണ് തീപിടിച്ചത്.

കാട്ടാക്കട അഗ്നിരക്ഷ യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിൻ്റെ ചില്ലു തകർത്താണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അകത്ത് കയറി തീ നിയന്ത്രണവിധേയമാക്കിയത്. തൊണ്ടിമുതലുകൾ ഉൾപ്പെടെ ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസ് കൂടിയാണ് തീപിടിച്ചത്. പോക്സോ കോടതി ജഡ്ജി രമേശ്, ഡിവൈഎസ്പി തുടങ്ങിയവർ സ്ഥലത്തെത്തി.

പുതിയ കെട്ടിടത്തിനാണ് തീപിടിച്ചത്, അതിനാൽ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്ന് ഈ ഘട്ടത്തിൽ പറയാൻ സാധിക്കില്ലെന്ന് ഫയർഫോഴ്സ് പറഞ്ഞു. കൃത്യമായി അന്വേഷണം നടത്തിയ ശേഷം അതേക്കുറിച്ച് സംസാരിക്കാമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.

SCROLL FOR NEXT