കെ.എൻ. രവീന്ദ്രനാഥ് Source: News Malayalam 24x7
KERALA

പി. രാഘവൻ ട്രസ്റ്റ് പ്രഥമ പുരസ്കാരം കെ.എൻ. രവീന്ദ്രനാഥിന്

ട്രേഡ് യൂണിയൻ രംഗത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും കെ.എൻ. രവീന്ദ്രനാഥ് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.

Author : ന്യൂസ് ഡെസ്ക്

കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായിരുന്ന പി. രാഘവന്റെ സ്മരണയ്ക്കായി ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം കെ.എൻ. രവീന്ദ്രനാഥിന്. ട്രേഡ് യൂണിയൻ രംഗത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും കെ.എൻ. രവീന്ദ്രനാഥ് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.

പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എ. മാധവൻ, സെക്രട്ടറി പി. രാഘവൻ, എ. ഗോപാലൻ നായർ, ഡോ. സി. ബാലൻ, ടി.കെ. രാജൻ, സണ്ണി ജോസഫ്, കെ.ആർ. അജിത്കുമാർ, കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ പതിനാലിന് വൈകീട്ട് എറണാകുളത്ത് രവീന്ദ്രനാഥിൻ്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി രവീന്ദ്രനാഥിന് പുരസ്കാരം സമ്മാനിക്കും.

SCROLL FOR NEXT