
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ തന്നെ പ്രതി ചേര്‍ത്തുവെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചാണ് വീണ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദീകരണം നല്‍കിയത്.
താന്‍ വിദ്യാസമ്പന്നയായ യുവതിയാണ്. സ്വന്തമായി ബിസിസിനസ് നടത്തുന്ന സ്ത്രീയാണെന്നും ബിനാമി ഇടപാടുകളില്ലെന്നും എക്‌സാലോജിക് ബിനാമി കമ്പനിയല്ലെന്നും വീണ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ യാതൊരു വിധ ക്രമക്കേടും നടന്നിട്ടില്ല. സുതാര്യമായ ഇടപാടകുളാണ് നടന്നത്.
താന്‍ ക്യത്യമായി ആദായനികുതി റിട്ടേണുകള്‍ നല്‍കുന്ന വ്യക്തിയാണ്. സിബിഐ അന്വേഷണ ഹര്‍ജിയില്‍ പറയുന്ന വാദങ്ങള്‍ ബാലിശമാണ്. എസ്എഫ്‌ഐഒ അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിച്ചതാണ്. ആവശ്യപെട്ട എല്ലാ രേഖകളും നല്‍കിയിരുന്നു. വിജിലന്‍സ് കോടതികള്‍ തള്ളിയ കേസാണ് ഇത്. ഹര്‍ജിക്കാരന്‍ യാതൊരു വിധ രേഖകളോ തെളിവുകളോ ഹാജരാക്കിയിട്ടില്ല.
ഹര്‍ജിയുടെ ഉദ്ദേശം തന്നെ വ്യക്തിഹത്യ നടത്തുകയെന്നതാണ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അത് മാധ്യമ വിചാരണയ്ക്കും തന്നെ മോശക്കാരിയാക്കാനും ഇടയാക്കും. കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ല. എകെജി സെന്ററിനെതിരെ ഹര്‍ജിക്കാരന്‍ തെറ്റായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. തന്റെ ഭര്‍ത്താവിന്റെ സ്വത്ത് സംബന്ധിച്ചുള്ള ആരോപണവും തെറ്റാണെന്നും വീണയുടെ മറുപടിയില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകന്‍എം.ആര്‍. അജയന്‍നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷിയായപിണറായി വിജയനും വീണക്കുമടക്കം കോടതിനേരത്തേനോട്ടീസയച്ചിരുന്നു.വിഷയംഹൈക്കോടതി 17ന്പരിഗണിക്കും.