KERALA

25000ത്തിൽ നിന്ന് 15,000ത്തിലേക്ക്! ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളുടെ യൂസർ ഫീ കുത്തനെ കുറച്ചു; പ്രതിഷേധവുമായി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ

മറ്റ് സംസ്ഥാനങ്ങളിലെ ബോട്ടുകൾ കേരളത്തിലെ ഹാർബറുകൾ കൈയ്യടക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക

Author : പ്രണീത എന്‍.ഇ

കൊല്ലം: കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിൻ്റെ ഇരുട്ടടി. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളുടെ യൂസർ ഫീസ് കുത്തനെ കുറച്ചു. 25,000 രൂപ ആയിരുന്ന യൂസർ ഫീ 15,000 ആയാണ് കുറച്ചിരിക്കുന്നത്. ഇതേ സ്ഥാനത്ത് 50,000ത്തിലധികമാണ് സംസ്ഥാനത്തെ മത്സ്യത്തൊഴികൾ അടയ്ക്കുന്നത്. മത്സ്യബന്ധന മേഖലയെ തകർക്കുന്ന തീരുമാനമെന്നും നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ ബോട്ടുകൾ പൊളിച്ച് വിൽക്കേണ്ടി വരുമെന്ന ഗതികേടും തുറന്നു പറയുകയാണ് ബോട്ടുടമകൾ.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഹാർബറുകൾ ഉപയോഗിക്കുന്നതിനുള്ള ഫീസാണ് ഇപ്പോൾ കുത്തനെ കുറച്ചിരിക്കുന്നുത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വലിപ്പമേറിയ ബോട്ടുകൾ ഇതോടെ കേരളത്തിലെത്തും. തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും സർക്കാർ പറയുന്നു.

സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ തകർക്കുന്ന തീരുമാനമാണിതെന്നാണ് ബോട്ടുടമകൾ പറയുന്നത്. കൂടുതലായി മറ്റ് സംസ്ഥാനങ്ങളിലെ ബോട്ടുകൾ കേരളത്തിലെ ഹാർബറുകൾ കൈയ്യടക്കുമെന്നും ബോട്ടുടുമകൾ പറയുന്നു.

SCROLL FOR NEXT